അമേരിക്കയിലെ ലവിസ്റ്റൻ പട്ടണത്തിലുണ്ടായ വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റു. മൂന്നിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. റോബർട്ട് കാർഡ് എന്ന മുൻ സൈനികനാണ് അക്രമി. അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. കൊലയാളി ആയുധവുമായി പുറത്ത് തുടരുന്നതിനാൽ ജനങ്ങൾക്ക് പൊലീസ് ജാഗ്രതാനിർദേശം നൽകി. റോബർട്ട് കാർഡ് എന്ന 40 വയസ്സുള്ള മുൻ സൈനിക ഉദ്യോഗസ്ഥനാണ് പ്രതി. ഇയാൾ നേരത്തെ ഗാർഹിക പീഡന കേസിൽ അറസ്റ്റിലായിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അടുത്ത കാലത്ത് ഇയാളെ രണ്ടാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന് അമേരിക്കയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ്ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. എന്തിനാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. പ്രതിയുടെ ചിത്രം ആൻഡ്രോസ്കോഗിൻ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നീളൻ കൈയുള്ള ഷർട്ടും ജീൻസും ധരിച്ച് റൈഫിൾ പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇയാളെ തിരിച്ചറിയുന്നവർ അറിയിക്കാൻ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.അക്രമികളെ പിടികൂടാത്തതിനാൽ വീടിനുള്ളിൽ വാതിൽ പൂട്ടിയിരിക്കാനാണ് ജനങ്ങൾക്ക് പൊലീസ് നൽകിയ നിർദേശം. പ്രതികളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ തുടരുകയാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































