gnn24x7

ഹൂസ്റ്റണ്‍ – ഡാളസ് ബുള്ളറ്റ് ട്രെയിനിന് അനുമതി – പി.പി. ചെറിയാന്‍

0
232
gnn24x7

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ബാസ് ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഫെഡറല്‍ റഗുലേറ്ററി ബോര്‍ഡിന്റെ രണ്ടു പ്രധാനപ്പെട്ട കടമ്പകള്‍ പിന്നിട്ടതായി ടെക്‌സസ് സെന്‍ട്രല്‍ റെയില്‍ റോഡ് അധികൃതര്‍ സെപ്റ്റംബര്‍ 21 തിങ്കളാഴ്ച അറിയിച്ചു. ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഇവര്‍ പറയുന്നു. ഫെഡറല്‍ റെയില്‍ റോഡ് അഡ്മിനിസ്‌ട്രേഷനും, ടെക്‌സസ് സെന്‍ട്രല്‍ റെയ്ല്‍ റോഡ് കമ്പനിയുടെ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ഹൂസ്റ്റണ്‍ – ഡാളസ് ദൂരം 90 മിനിറ്റുകൊണ്ടു പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് ബുള്ളറ്റ് ട്രെയിനിലൂടെ പൂര്‍ത്തീകരിക്കപ്പെടുക. ഇപ്പോള്‍ ഹൂസ്റ്റണ്‍ – ഡാളസ് (240 -280 മൈല്‍) കാറില്‍ സഞ്ചരിക്കണമെങ്കിലും ബസിലാണെങ്കിലും നാലുമണിക്കൂറാണ് വേണ്ടി വരുന്നത്.

അമേരിക്കയില്‍ ആദ്യമായാണ് ഇത്തരം ഹൈസ്പീഡ് റെയ്ല്‍ സിസ്റ്റം പൂര്‍ത്തീകരിക്കപ്പെടുന്നത്. മണിക്കൂറില്‍ 200 മൈല്‍ ആണ് ട്രെയിനിന്റെ വേഗത. 90 മിനിട്ടുകൊണ്ട് ഡാളസ്സ് ഹൂസ്റ്റണ്‍ ദൂരം ഓടുന്നതിനിടയില്‍ ബ്രസോസ് വാലിയില്‍ മാത്രമാണ് ഒരു സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

ഈ പ്രോജക്ടിനെതിരെയും തടസവാദങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു പന്ത്രണ്ടിലധികം ടെക്‌സസ് നിയമസഭാ സാമാജികര്‍ ഈ പ്രോജക്ടിനെ എതിര്‍ത്ത് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കത്തയച്ചിരുന്നു. 20 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കും. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഡാളസിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ഇടയാക്കുമെന്ന് ഡാളസ് മേയര്‍ എറിക് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here