ജീമോൻ റാന്നി
ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) 2022 ലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങൾ ചുമതലയേറ്റു.
ഹൂസ്റ്റണിലെ മുഴുവൻ മലയാളി കുടുംബങ്ങളുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച ‘മാഗി’നെ ഒരുമയോടെ നാളിതു വരെ വളർത്തി വലുതാക്കിയ മുൻകാല നേതാക്കളെയും പ്രവർത്തകരെയും നമിക്കുന്നുവെന്നും അവർ തുടങ്ങിവച്ച നന്മയാർന്ന പരിപാടികൾ തുടർന്ന് കൊണ്ടുപോകുമെന്നും ഹൂസ്റ്റനിലെ സാമൂഹ്യ സംസ്കാരിക മാധ്യമ രംഗത്തെ നിറസാന്നിധ്യങ്ങൾ കൂടിയായ പ്രസിഡണ്ട് അനിൽ ആറന്മുള, സെക്രട്ടറി രാജേഷ് വർഗീസ്, ട്രഷറർ ജിനു തോമസ് എന്നിവർ പറഞ്ഞു. പുതിയ വർഷത്തേക്ക് ജനോപകാരപ്രദമായ നിരവധി പദ്ധതികളും പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ടെന്നും അതോടോപ്പം മാഗിന്റെ ആസ്ഥാന കേന്ദ്രമായ “കേരളാ ഹൗസിനോട് ” ചേർന്നുള്ള ക്യാമ്പസ്സിൽ വിവിധ സൗകര്യങ്ങളോടു കൂടിയ ഒരു ‘മൾട്ടി ഫെസിലിറ്റി സ്പോർട്സ് കോംപ്ലെക്സി”നുള്ള തുടക്കമിടുന്നതിനും പദ്ധതി ഉണ്ടെന്ന് അവർ പറഞ്ഞു.
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങൾ:
പ്രസിഡണ്ട് : അനിൽ ആറന്മുള, വൈസ് പ്രസിഡണ്ട് : ഫാൻസിമോൾ പാലത്തുമഠം, സെക്രട്ടറി: രാജേഷ് വർഗീസ്, ജോയിന്റ് സെക്രട്ടറി: ജോര്‍ജ് വര്‍ഗീസ് (ജോമോന്‍)
ട്രഷറര്‍: ജിനു തോമസ്, ജോയിന്റ് ട്രഷറര്‍: ജോസ് കെ ജോണ്‍ (ബിജു), സ്‌പോര്‍ട്ട്‌സ് കോ-ഓര്‍ഡിനേറ്റര്‍: വിനോദ് ചെറിയാന്‍, ആര്‍ട്‌സ് ആന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍: ആന്‍ഡ്രൂസ് ജേക്കബ്, ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍: റെജി.വി. കുര്യന്‍, പി.ആര്‍.ഒ: ഉണ്ണി മണപ്പുറത്ത്, സീനിയര്‍ സിറ്റിസണ്‍ കോ-ഓര്‍ഡിനേറ്റര്‍: സൈമണ്‍ എള്ളങ്കയില്‍, മെമ്പര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍: ഷിജു വര്‍ഗീസ്, വുമണ്‍’സ് റെപ്രസെന്റേറ്റീവ്: ക്ലാരമ്മ മാത്യൂസ്, വുമണ്‍’സ് റെപ്രസെന്റേറ്റീവ്: മറിയാമ്മ മണ്ഡവത്തില്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍: സൂര്യജിത് സുഭാഷിതന്‍








































