gnn24x7

മലയാളി വിദ്യാർത്ഥി റയൻ മാത്യു “മാനേജർ/കോച്ച്” പദവിയിൽ

0
420
gnn24x7

 പി.പി ചെറിയാന്‍

ഡാളസ്: ഡാളസ് മെട്രോപ്ലക്സിലെ സണ്ണിവെയ്ൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ  റയൻ മാത്യുവിന്റെ ഫുട്ബോൾപ്രേമത്തിന്റെ കഥയാണു ഈ അടുത്തിടെ മാധ്യമ ശ്രദ്ധനേടിയത്. കേരളത്തിലെ പുനലൂർ-ഇടമൺ സ്വദേശികളായ ബിജു-ലിജി മാത്യു ദമ്പതികളുടെ മൂത്തമകനായ റയൻ, സ്കൂൾ ടീമിന്റെ “മാനേജർ/കോച്ച്” പദവിയിൽ എത്തിയചരിത്രം ഡാളസിലെ  പ്രമുഖ ഇംഗ്ലീഷ് ദിനപത്രം  “കളിയിൽ തന്ത്രങ്ങളെ മെനയാൻ കോച്ചിനു സഹായമായി ഒരു മലയാളി വിദ്യാർത്ഥി ” എന്നൊരു ഫീച്ചർ റയനെ  കുറിച്ച് ആക്കിയിരുന്നു. എട്ടാം വയസ്സിൽ ടെലിവിഷനിൽ ആദ്യ ഫുട്ബോൾ കളി ക ണ്ടതു മുതലാണു അമേരിക്കയിൽ ജനപ്രിയമായ ഈ കളിയിലേക്ക് റയാൻ ആകൃഷ്ടനാകുന്നത്.  

ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ കളിയോട് താല്പര്യം ജനിച്ച റയൻ, കോളേജ് – പ്രഫഷണൽ ലീഗ് കളികളിൽകൂടുതൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. അന്നു മുതലേ തന്റെ ഉള്ളിലെ  അടങ്ങാത്ത ആഗ്രഹമായിരുന്നു ഒരു ഫുട്ബോൾകളിക്കാരൻ ആവുക എന്നത്. എന്നാൽ പരിക്കുകൾ താരതമ്യേന സാധാരണമായ ഒരു കായിക ഇനമായതിനാൽ, സുരക്ഷാകാരണങ്ങൾ കണക്കിലെടു മാതാപിതാക്കൾ  ആഗ്രഹം ഉപേക്ഷിക്കുവാൻ റയനോട് ആവശ്യപ്പെടുകയായിരുന്നു. സാധാരണ ഒരു ഫുട്ബോൾകളിക്കാരനു വേണ്ടുന്ന ശാരീരിക ഘടനയില്ലാത്തതിനാൽ മാതാപിതാക്കളുടെ തീരുമാനം ഈ പതിനഞ്ച്കാരനു മനസ്സില്ലാ മനസ്സോടെ സ്വീകരിക്കേണ്ടിവന്നു. കളിയുടെ ഒരു വലിയ ആരാധകനായി മാറി കഴിഞ്ഞിരുന്ന റയാൻ, കുഞ്ഞു മനസ്സിലെ ആഗ്രഹം ഉപേക്ഷിക്കുവാൻ തയ്യാറായില്ല. ഇപ്പോൾ ഹൈസ്കൂൾ ഫുട്ബോൾ ടീമിനൊപ്പം ടർഫ് മൈതാനത്ത് മിക്ക ദിവസങ്ങളിലും റയൻ ഉണ്ടാകും. കോച്ചിംഗ് സ്റ്റാഫിന്റെ ഒപ്പം സൈഡ് ലൈനിൽ.

സ്കൂൾ ടീമിന്റെ പരിശീലന ദിവസങ്ങളിൽ റയാൻ, ഡ്രോണിന്റ്സഹായത്തോടെ, കളിക്കളത്തിലെ വിവിധ ദൃശ്യങ്ങൾ പകർത്തി കോച്ചിംഗ് സ്റ്റാഫിനെ ഏല്പിക്കും. ഇത് ടീമിന്റെ അടുത്തകളിയിൽ പുതിയ തന്ത്രങ്ങളെ മെനയുവാൻ കോച്ചിംഗ്സ്റ്റാഫിനെ സഹായിക്കും. ടീം കളിക്കുമ്പോഴും, റയാൻ “പൊടിക്കൈ നിർദ്ദേശങ്ങൾ” നൽകാറുണ്ട്. ഫുട്ബോളിന്റെ പ്രതിരോധനിരയുടെ നീക്കങ്ങൾ പഠിക്കുവാനും, വിവിധപ്രതിരോധ കവറേജുകൾ മനസ്സിലാക്കുവാനും താൻതയ്യാറാക്കിയ വിവരങ്ങൾ അടങ്ങിയ 70-ലധികം പേജുകളുള്ള ഗൂഗിൾ ഡോക്യുമെന്റ് റയൻ സൂക്ഷിക്കുന്നുണ്ട്. സ്കൂൾ ടീമിന്റെ പ്രധാന പരിശീലകനും, മറ്റ് കോച്ചിംഗ് സ്റ്റാഫും ഈ കൊച്ചുമിടുക്കന്റെ പ്രതിജ്ഞാ ബദ്ധതയോടുള്ള പ്രവർത്തിയിൽ സന്തുഷ്ടരാണു.

ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആർക്കിടെക്ചർ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം ലക്ഷ്യമിടുന്ന ഈ ഫുട്ബോൾ പ്രേമിക്ക് ഒരു പ്രഫഷണൽ ടീമിന്റെ ഒഫൻസീവ് കോർഡിനേറ്റർ പദവിയിൽ എത്തണമെനാന്നാഗ്രഹം.  
അമേരിക്കയിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാണു അമേരിക്കൻ ഫുട്ബോൾ. സോക്കർ, റഗ്ബി എന്നീ കായിക ഇനങ്ങളിൽ നിന്നു ഉരുത്തിരിഞ്ഞ ഈ കായിക ഇനത്തിന്റെഏറ്റവും പ്രചുരപ്രചാരം നേടിയിട്ടുള്ളത് പ്രൊഫഷണൽ, കോളേജ് തലങ്ങൾ ആണെങ്കിലും, മിഡിൽ സ്കൂൾ തലത്തിൽമുതൽ കളിച്ചു വരുന്നുണ്ട്. പ്രൊഫഷണൽ ഫുട്ബോൾ ലീഗ്ഏകദേശം 16 ബില്യൺ യു. എസ്. ഡോളർ വാർഷിക വരുമാനംനേടുന്നതിനാൽ ലോകത്തിലെ ഏറ്റവും മൂല്യവത്തായസ്പോർട്സ് ലീഗായി അമേരിക്കൻ ഫുട്ബോൾമാറിയിരിക്കുകയാണു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here