gnn24x7

ഒക്ലഹോമ കോവിഡ് 19 കേസുകള്‍ ഒരു ലക്ഷം കവിഞ്ഞു – പി.പി. ചെറിയാന്‍

0
174
gnn24x7

Picture

ഒക്ലഹോമ: ഒക്ലഹോമ സംസ്ഥാനത്തു കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതായി ഹെല്‍ത്ത് അധികൃതര്‍ ഒക്‌ടോബര്‍ 12 തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച സംസ്ഥാനത്തു പുതിയതായി 797 കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് 19 കേസുകള്‍ 1,00,184 ആയി. തിങ്കളാഴ്ച ആറു മരണവും സംഭവിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 1104 ആയി ഉയര്‍ന്നു.

ഒക്‌ടോബര്‍ 9 വരെ പരിശോധിച്ച 1,240,518 രോഗികളില്‍ കൊറോണ വൈറസ് നെഗറ്റീവാണെന്ന് കണ്ടെത്തി. 7284 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ പോസിറ്റീവ് സ്ഥിരീകരിച്ചവരില്‍ 35.4 ശതമാനം 18നും 35നും, 21.24% 36നും 49 നും, 17.91 ശതമാനം 50നും 64 നും, 13.9 ശതമാനം 65 വയസിനും മുകളിലും, 9.6 ശതമാനം 5നും 17നും, 1.92 ശതമാനം നാലുവയസ്സിനും ഇടയിലുള്ളവരാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് (797) കണ്ടെത്തിയത് ഒക്ടോബര്‍ 12നാണ്. ഒക്കലഹോമ സംസ്ഥാനത്തെ കൗണ്ടികളില്‍ ഏറ്റവും കൂടുതല്‍ തുള്‍സയിലാണ്. 19255 പോസിറ്റീവ് കേസുകളും, 27 മരണവും ഒക്കലഹോമ സിറ്റിയില്‍ 20620 കേസ്സുകളും 202 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here