ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസമാണ് ഫൈസര്‍ വാക്‌സിനേഷന് ആഗോളതലത്തില്‍ ഗുണനിലവാരവും ഫലപ്രാപ്തിയും പരിഗണിച്ച് അംഗീകാരം നല്‍കിയത്. ഇതോടെ ലോകത്തുള്ള നിരവധി രാജ്യങ്ങള്‍ ഉടന്‍ ഫൈസര്‍ വാക്‌സിനേഷന്‍ വിതരണത്തിനായി അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഫൈസര്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനായി ഇന്ത്യയില്‍ മരുന്നുകളുടെയും വാക്‌സിനുകളുടെയും വ്യാപകമായ ഉപയോഗത്തിനും വിതരണത്തിനും ഡ്രഗ്‌സ് കണ്‍ട്രാളര്‍ ജനറലിന്റെ പ്രത്യേക അനുവാദം വേണം. എന്നാല്‍ ഫൈസര്‍ അനുമതി ചോദിച്ചുവെങ്കിലും വിഗ്ദസമതിക്ക് മുന്നില്‍ പ്രത്യേക അവതരണം ഇനിയും നടത്തിയട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിശദമായ ഈ അവതരണവും കൂടാതെ വിവിധ ട്രയലുകളുടെ ഡാറ്റയും അവയെ സംബന്ധക്കുന്ന വിശദമായ പരിശോധന കൂടി പൂര്‍ത്തിയായാല്‍ മാത്രമെ ഇന്ത്യയില്‍ അനുവാദം ലഭിക്കുകയുള്ളൂ. എന്നാല്‍ ഈ വാക്‌സിനേഷന്‍ന്റെ ഉയര്‍ന്ന വിലയും സൂക്ഷിക്കാനുള്ള മൈനസ് 70 ഡിഗ്രി സെല്‍ഷ്യസും വളരെ നിര്‍ണ്ണായകമാണ്.





































