gnn24x7

സര്‍ക്കാര്‍ 200 രൂപയും പൊതുജനങ്ങള്‍ 1000 രൂപയും കോവിഷീല്‍ഡിന് നല്‍കണം -സെറം

0
162
pampally
pampally
gnn24x7

പൂന: ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനേഷനായ കോവിഷീല്‍ഡ് സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല പ്രഖ്യാപിച്ചു. അഞ്ച് കോടി വാക്‌സിനുകള്‍ക്ക് ഇതിനകം അനുമതി ലഭിച്ചുകഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി.

എന്നാല്‍ ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനകയും സിറവും ചേര്‍ന്നാണ് പൂനയില്‍ കോവിഷീല്‍ഡ് വികസിപ്പിച്ച് എടുത്തത്. ഏറെ താമസിയാതെ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള അനുമതിയ്ക്കായി സിറം അപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ സൗദി അറേബ്യ വാക്‌സിനേഷന് വേണ്ടി ഇന്ത്യയെ സമീപിച്ചുവെന്നാണ് അറിയുന്നത്. എന്നാല്‍ ഇതുവരെ വിദേശത്തേക്ക് കയറ്റി അയക്കുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

വിദേശ കയറ്റുമതി ഇന്ത്യയ്ക്ക് ലഭ്യമായാല്‍, പൂനയില്‍ നിന്നും ഒരു മിനുട്ടില്‍ 5000 വാക്‌സിനുകള്‍ ഉല്പാദിപ്പിക്കാനുള്ള ശേഷി ഇപ്പോള്‍ സിറത്തിനുണ്ട്. 68 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും വാക്‌സിനേഷന്‍ കയറ്റി അയക്കുവാന്‍ സാധിക്കുമന്നൊണ് കണക്കുകൂട്ടലുകള്‍. ഇന്ത്യയുടെ ഫലത്തിന് ഇപ്പോള്‍ സന്തോഷകരമായ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. അടുത്ത ആഴ്ചമുതല്‍ കോവിഷീല്‍ഡ് ഇന്ത്യയില്‍ വിതരണം ചെയ്തു തുടങ്ങും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here