ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫണ്ട് ഉപയോഗിച്ച് ചൈനയ്ക്ക് വേണ്ടി ഗവേഷണം നടത്തിയെന്നാരോപിച്ച് പ്രൊഫസറെ അറസ്റ്റ് ചെയ്തു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നിന്ന് ഏകദേശം 4.1 ദശലക്ഷം യു.എസ് ഡോളര്‍ ഗ്രാന്റ് കൈപ്പറ്റുകയും ആ തുക ചൈനയുടെ വിദഗ്ധ ഇമ്യൂണോളജി വികസിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുകയും ചൈനയുടെ പദ്ധതിക്കായാണ് ഗ്രാന്റ് ഉപയോഗിക്കുന്നതെന്ന് മറച്ചുവെയ്ക്കുകയും ചെയ്തതെന്ന കുറ്റത്തിനാണ് റൂമറ്റോളജി പ്രൊഫസറെ ജാമ്യമില്ലാതെ അറസ്റ്റ് ചെയ്തതെന്ന് യുഎസ് അറ്റോര്‍ണി പറഞ്ഞു. ഈ പ്രൊഫസര്‍ക്ക് ചൈനുമായി അടുത്തബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ അമേരിക്കയിലെ സര്‍വകലാശാലകളില്‍ ജോലി ചെയ്തിരുന്ന അതേ സമയം തന്നെ ചൈനയില്‍ തൊഴില്‍ ചെയ്തതിനെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തിയതിനും 57 കാരനായ സോംഗ് ഗുവോ സെങിനെതിരെ കേസുണ്ട്.
മെയ് 22 ന് ഒരു ചാര്‍ട്ടര്‍ വിമാനത്തില്‍ ആങ്കറേജില്‍ എത്തിയ ശേഷം ചൈനയിലേക്ക് മറ്റൊരു ചാര്‍ട്ടര്‍ വിമാനത്തില്‍ കയറാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഗവേഷകനെ അറസ്റ്റ് ചെയ്തത്.






































