gnn24x7

നാളികേരത്തിന്റെ ഉപയോഗം വഴി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും

0
203
gnn24x7

നിങ്ങളെ ആരോഗ്യത്തോടെയും ഫിറ്റ് ആയിരിക്കുന്നതിനും നാളികേരത്തിന്റെ (Coconut) ഉപയോഗം വളരെ ഫലപ്രദമാണ്. നാളികേരത്തിൽ vitamins, minerals, carbohydrates, protein എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.   മാത്രമല്ല നാളികേരത്തിൽ ധാരാളം വെള്ളം ഉള്ളതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യും.

നാളികേരം മാത്രമല്ല വെളിച്ചണ്ണയിലും (Coconut oil) ഒരുപാട് അത്ഭുത ഗുണങ്ങൾ ഉണ്ട്. പോഷക ഘടകങ്ങൾ നിറഞ്ഞ നാളികേരത്തിന്റെ ഒരു കഷണം നിങ്ങൾ ദിവസവും കഴിച്ചാൽ  ഇത് നിങ്ങളുടെ പ്രതിരോധശേഷി വളരെ വേഗത്തിൽ വർധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല നാളികേരത്തിന്റെ ഉപയോഗം ഓർമ്മശക്തി (Memory) കൂട്ടുന്നതിനും വളരെയധികം നല്ലതാണ്.  കൂടാതെ ചർമ്മത്തിന്റെ തിളക്കത്തിനും നാളികേരം വളരെ നല്ലതാണ്.  എല്ലാത്തിലുമുപരി ഈ കോറോണ മഹാമാരി സമയത്ത് നാളികേരത്തിന്റെ ഉപയോഗം മികച്ചതാണ്. 

ഇമ്മ്യൂണിറ്റി ബൂസ്റ്റർ (Immunity Booster)

നാളികേരത്തിന്റെ ഉപയോഗം വഴി രോഗപ്രതിരോധ ശേഷി (Immunity booster) ശക്തിപ്പെടുത്തും. നാളികേരത്തിൽ ആൻറിവൈറൽ ഘടകങ്ങൾ (Antiviral elements) ഉണ്ട് ഇത് രോഗങ്ങളോട് പോരാടാനുള്ള കഴിവ് വർദ്ധിപ്പിക്കും. 

ഹൃദയം ആരോഗ്യത്തോടെ സൂക്ഷിക്കുക

കരിക്കിൽ ബദാം, വാൽനട്ട്, കൽക്കണ്ട് എന്നിവ ചേർത്ത് ദിവസവും കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനായി കൊളസ്ട്രോൾ കുറയ്ക്കാൻ നാളികേരത്തിന്റെ ഉപയോഗം സഹായിക്കുന്നു.

അലർജി നീക്കംചെയ്യും (Remove allergies)

നാളികേരം ഒരു നല്ല ആൻറിബയോട്ടിക്കാണ്, ഇത് എല്ലാത്തരം അലർജികളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

സൺസ്ക്രീൻ പ്രൊട്ടക്ഷനായും ഉപയോഗിക്കാം 

വെളിച്ചെണ്ണ (Coconut oil) ഒരു നല്ല സൺസ്ക്രീൻ പ്രൊട്ടക്ഷനാണ്.  വെയിലത്ത് പുറത്തിറങ്ങുന്നതിന് മുൻപ് വെളിച്ചണ്ണ പുരട്ടിയിട്ട് ഇറങ്ങുന്നത് നല്ലതാണ്.  വിലയേറിയ സൺസ്ക്രീൻ ക്രീമുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യവും വരില്ല. 

രക്തസ്രാവം നീക്കംചെയ്യും

വേനൽക്കാലത്ത് മൂക്കിൽ നിന്നും ചിലർക്ക് രക്തസ്രാവമുണ്ടാകാറുണ്ട്. അവർക്ക് നാളികേരത്തിന്റെ ഉപയോഗം വളരെ നല്ലതാണ്.  നാളികേരം കൽക്കണ്ടുമായി ചേർത്ത് കഴിക്കുന്നത് രക്തസ്രാവത്തിന്റെ പ്രശ്നം നീക്കംചെയ്യുന്നു.

ഡയറ്റിൽ ഉൾപ്പെടുത്താം (Add to diet)

നാളികേരം ഡയറ്റിൽ ഉലപ്പെടുത്തണം.  ഇത് നിങ്ങളുടെ ശരീരത്തിന് പോഷകാഹാരം മാത്രമല്ല ചർമ്മത്തിനും വളരെ നല്ലതാണ്.   

മലബന്ധം ഒഴിവാക്കും 

മലബന്ധ പ്രശ്‌നത്തിലും (Constipation problem) നാളികേരം വളരെ ഫലപ്രദമാണ്. ഇതിൽ നാരുകൾ വളരെ നല്ല അളവിൽ ഉണ്ട്. അത് മലബന്ധ പ്രശ്നത്തേയും നീക്കം ചെയ്യും. 

വയറ്റിൽ കീടകൾ ഉണ്ടെങ്കിൽ

വയറ്റിൽ കീടകൾ ഉണ്ടെങ്കിൽ രാത്രി ഉറങ്ങുന്നതിന് മുൻപും രാവിലേയും ഒരു സ്പൂൺ അരച്ച നാളികേരം കഴിക്കുന്നത് വളരെ നല്ലതാണ്.  നാളികേരത്തിന്റെ ഉപയോഗം കീടകളെ കൊല്ലാൻ സഹായിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here