gnn24x7

ആളുകളെ ഒന്നു ‘കണ്ടാല്‍’ മതി; കോവിഡ് ബാധിതരാണോ എന്ന് കണ്ടെത്തിത്തരും ഈ റോബോട്ട്

0
460
gnn24x7

ആളുകളെ ഒന്നു ‘കണ്ടാല്‍’ മതി, ഈ റോബോട്ട് കോവിഡ് ബാധിതരാണോ എന്ന് കണ്ടെത്തിത്തരും. അമേരിക്കയിലെ മസച്ചുസെറ്റ്‌സ് ആസ്ഥാനമായുള്ള റോബോട്ടിക്‌സ് കമ്പനിയായ ബോസ്റ്റണ്‍ ഡൈനാമിക്‌സ് ആണ് മസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബ്രിഗം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ റോബോട്ടിനെ വികസിപ്പിച്ചത്. നായയുമായി രൂപസാദൃശ്യം തോന്നിപ്പിക്കുന്ന റോബോട്ടിന് സ്‌പോട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രത്യേകം ഘടിപ്പിച്ചിരിക്കുന്ന നാല് ക്യാമറകള്‍ ഉപയോഗിച്ച് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. ശ്വസന നിരക്ക്, രക്തത്തിലെ ഓക്‌സിജന്‍ നില, ശരീരോഷ്മാവ്, പള്‍സ് നിരക്ക് എന്നിവ മനസ്സിലാക്കിയാണ് ഒരാള്‍ രോഗിയാണോ അല്ലയോ എന്ന് റോബോട്ട് മനസ്സിലാക്കുക. രണ്ടു മീറ്റര്‍ അകലെ നിന്നു പോലും റോബോട്ടിന് രോഗനിര്‍ണയം സാധ്യമാകും.

റോബോട്ടിനൊപ്പം ഘടിപ്പിച്ചിരിക്കുന്ന ടാബ്ലറ്റ് ഉപയോഗിച്ച് ഡോക്റ്റര്‍മാര്‍ക്ക് രോഗികളോട് നേരിട്ട് കാണാതെ തന്നെ സംസാരിക്കാനുമാകും. കോവിഡ് രോഗികളുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതാകും റോബോട്ടെന്ന് എംഐറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. റോബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ഇന്‍ഫ്രാറെഡ്, മോണോക്രോം ക്യാമറകളാണ് ലക്ഷണങ്ങള്‍ കണ്ടെത്തി രോഗനിര്‍ണയം നടത്താന്‍ സഹായിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here