gnn24x7

ഫിയക്കോന വെബിനാര്‍ ജനു 24 നു , മുഖ്യ പ്രഭാഷണം ഡോ പ്രമോദ് റഫീഖ്‌

0
318
gnn24x7

പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ജനു 24 നു തിങ്കളാഴ്ച   (ഈസ്റ്റേണ്‍ സമയം ) വൈകീട്ട് എട്ടിന് “ബിസിനെസ്സ് ഈസ് കോളിംഗ്’ എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. മുഖ്യ പ്രഭാഷണം നടത്തുന്നത് നോർത്‌വെസ്റ് വെൻച്ചുർ പാർട്ണർസ്‌ സീനിയർ മാനേജിങ് പാർട്ണർ ഡോ പ്രമോദ് രഫീഖ്ആണ്.

സൂം പ്ലാറ്റ്‌ഫോമിലൂടെയുള്ള വെബിനാറില്‍ പങ്കെടുക്കുന്നതിന് 837 1908 2441  എന്ന ഐഡി ഉപയോഗിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു.  വെബിനാര്‍ യുട്യൂബിലും, ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും. എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്www.fiacona.org കോശി ജോര്‍ജ് (ന്യൂയോര്‍ക്ക്) 718 314 8171.

gnn24x7