gnn24x7

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; 3.17 ലക്ഷം പുതിയ രോഗികള്‍

0
584
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തില്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 16.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

3,17,532 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 2,23,990 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 491 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,87,693 ആയി ഉയര്‍ന്നു.

നിലവില്‍ 19,24,051 സജീവ രോഗികളാണ് രാജ്യത്തുള്ളത്. 9,287 പേര്‍ക്ക് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ രോഗികളില്‍ 3.63 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here