gnn24x7

വിജയകരമായ ഒരു പരീക്ഷണ വിക്ഷേപണത്തിനിടെ ടെക്സസിലെ സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു

0
131
gnn24x7

വാഷിങ്ടണ്‍: വിജയകരമായ ഒരു പരീക്ഷണ വിക്ഷേപണത്തിനിടെ, ടെക്സസിലെ സ്പേസ് എക്സ് റോക്കറ്റ് ബുധനാഴ്ച പൊട്ടിത്തെറിച്ചു. ഹെവി-ലിഫ്റ്റ് വിക്ഷേപണ വാഹനത്തിന്റെ 16 നില ഉയരമുള്ള പ്രോട്ടോടൈപ്പായിരുന്നു സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ്. അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചു‌ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്പേസ് എക്സ്.

ആസൂത്രണം ചെയ്തതുപോലെ തന്നെ വിക്ഷേപണ തറയില്‍ നിന്ന് എട്ട് മൈല്‍ ഉയരത്തില്‍ പറന്ന റോക്കറ്റ് തിരിച്ചിറങ്ങുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ പരീക്ഷണം വിജയം എന്ന തരത്തിലണ് സ്പേസ് എക്സ് പ്രതികരിച്ചത്. ലാന്‍ഡിങ് വേഗത കൂടിയതാണ് റോക്കറ്റ് സ്റ്റാര്‍ഷിപ്പിന്റെ പൊട്ടിത്തെറിക്ക് കാരണമെന്നാണ് വിശദീകരണം.

എലോൺ മസ്‌ക്കിന്റെ സ്വകാര്യ ബഹിരാകാശ കമ്പനി മനുഷ്യരെയും 100 ടൺ ചരക്കുകളെയും ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുന്നതിനായി വികസിപ്പിക്കുന്ന റോക്കറ്റ് സംവിധാനമാണിത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here