gnn24x7

ഇന്ത്യ ചൈന സംഘർഷം; അമേരിക്ക സഹായിക്കാന്‍ തയ്യാറാണെന്ന് ട്രംപ്

0
145
gnn24x7

വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും തമ്മില്‍ അടികൂടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അമേരിക്ക സഹായിക്കാന്‍ തയ്യാറാണെന്നും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ അടി നടക്കുകയാണ്. എന്താണ് തുടര്‍ന്നുണ്ടാവുകയെന്ന് നമുക്ക് കണ്ടറിയാം. പരമാവധി അമേരിക്ക അവരെ സഹായിക്കാന്‍ ശ്രമിക്കും,’ ട്രംപ് പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി കടുത്തതാണെന്നും അമേരിക്ക ചൈനയുമായും ഇന്ത്യയുമായും സംസാരിച്ച് വരികയാണെന്നും ട്രംപ് കൂട്ടച്ചേര്‍ത്തു.

‘വലിയ ബുദ്ധിമുട്ടുള്ള സാഹചര്യമാണവിടെ. ഞങ്ങള്‍ ഇന്ത്യയുമായും ചൈനയുമായും സംസാരിച്ച് വരികയാണ്. വലിയ പ്രശ്‌നത്തിലാണവര്‍,’ ട്രംപ് പറഞ്ഞു.

ഇന്ത്യയുടെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ ട്രോളില്‍ ചൈനയുടെ കടന്നുകയറ്റമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതുമുതല്‍ അമേരിക്കന്‍ ഭരണകൂടം ഇന്ത്യക്ക് പിന്നാലെയുണ്ട്. നേരത്തെയും വിഷയത്തില്‍ ഇടപെടാമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും അമേരിക്കയുടെ വാഗ്ദാനം നിരസിക്കുകയായിരുന്നു.

ട്രംപ് മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ലഡാക്കിലെ ഗല്‍വാന്‍ വാലിയിലേക്ക് ചൈനീസ് സൈനികര്‍ കടന്നു കയറിയതിനെതുടര്‍ന്ന് 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗതത്തിന്റെ കണക്കുപ്രകാരം 35ഓളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുമായുള്ള അതിര്‍ത്തിപ്രശ്‌നം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(ചൈന) പടി പടിയായി ഉയര്‍ത്തക്കൊണ്ടു വരികയാണെന്ന് യു.എസ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here