gnn24x7

അനിശ്ചിതത്തിനു വിരാമമിട്ടു ട്രംപ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ജ​​​​​ഡ്ജിയെ പ്രഖ്യാപിച്ചു- പി പി ചെറിയാൻ

0
302
gnn24x7

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ശക്തമായി പ്രതിഷേധങ്ങളെ അവഗണിച്ചും ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിനു വിരാമമിട്ടും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ജ​​​​​ഡ്ജിയെ പ്രഖ്യാപിച്ചു. ട്രം​​​​​പ് സു​​​​​പ്രീംകോ​​​​​ട​​​​​തി​​​​​യി​​​​​ലേ​​​​​ക്കു നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം ചെ​​​​​യ്യു​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​ത്തെ ജ​​​​​ഡ്ജി​​​​​യാ​​​​​ണ് അ​​​​​മി കോണി ബാരറ്റ് സെപ്തംബര് 26 ശനിയാഴ്ച പെൻസിൽവാനിയാൽ സംഘടിപ്പിച്ച തിരെഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലാണ് യു​​​​​എ​​​​​സ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ജ​​​​​ഡ്ജി​​​​​യാ​​​​​യി​​​​​രു​​​​​ന്ന റൂ​​​​​ത്ത് ഗി​​​​​ൻ​​​​​സ്ബെ​​​​​ർ​​​​​ഗ് അ​​​​​ന്ത​​​​​രി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു​​​​​ ഒ​​​​​ഴി​​​​​വുവന്ന സ്ഥാനത്തേക്കു ഷിക്കാഗോ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് കോര്‍ട്ട് ജഡ്ജി, അമി കോണി ബാരറ്റിനെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത്. 2018 ൽ ജസ്റ്റിസ് ബ്രെട്ട് കവനോ ഉൾപ്പെട്ട ഷോർട്  ലിസ്റ്റിൽ അമി സ്ഥാനം പിടിച്ചിരുന്നു.

1972 ജനുവരി 28 നു ന്യൂ ഓർലിൻസിൽ (ലൂസിയാന) ജനിച്ച അമി ദത്തെടുത്ത രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു മക്കളുടെ മാതാവാണ് . ജെസ്സി ബാരേറ്റാണ് ഭർത്താവ്. അ​​​​​ടി​​​​​യു​​​​​റ​​​​​ച്ച ക​​​​​ത്തോ​​​​​ലി​​​​​ക്കാ വി​​​​​ശ്വാ​​​​​സി​​​​​യാ​​​​​യ അ​​​​​മി സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത് ട്രംപിന്റെ  ഗ​​​​​ർ​​​​​ഭ​​​​​ച്ഛി​​​​​ദ്ര​ നി​​​​​രോ​​​​​ധ​​​​​ന നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ​​​​​ക്കു സ​​​​​ഹാ​​​​​യ​​​​​ക​​​​​മാ​​​​​കും സെ​​​​​ന​​​​​റ്റ് ജുഡീ​​​​​ഷ​​​​​റി ക​​​​​മ്മി​​​​​റ്റി​​​​​യുടെ മുൻപിൽ ചോദ്യം ചെയ്യ പെട്ടതിനുശേഷം അവിടെനിന്നും ഭൂരിപക്ഷ അംഗങ്ങളുടെ അംഗീകാരം ലഭിച്ചാൽ വീണ്ടും സെനറ്റിലെ വോ​​​​​ട്ടെ​​​​​ടു​​​​​പ്പി​​​​​ൽ വിജയിക്കണം. എന്നാൽ  മാത്രമേ നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്ക​​​​​പെടുകയുള്ളൂ. റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ പാ​​​​​ർ​​​​​ട്ടി​​​​​ക്ക് സെ​​​​​ന​​​​​റ്റി​​​​​ൽ ഭൂരിപക്ഷമുള്ളതിനാൽ അദ്ഭുതമെന്നും സംഭവിച്ചില്ലെങ്കിൽ അമി സുപ്രീം കോടതീ ജഡ്ജിയാകും.

അ​​​​​മിയുടെ  നി​​​​​യ​​​​​മനം യാഥാർഥ്യമായാൽ  സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ യാ​​​​​ഥാ​​​​​സ്ഥി​​​​​തിക വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നായിരിക്കും ഭൂരിപക്ഷം. ഒ​​​​​ന്പ​​​​​തു ജ​​​​​ഡ്ജി​​​​​മാ​​​​​രി​​​​​ൽ ആ​​​​​റു യാ​​​​​ഥാ​​​​​സ്ഥി​​​​​തി​​​​​ക​​​​​രും മൂ​​​​​ന്നു ലി​​​​​ബ​​​​​റ​​​​​ലു​​​​​ക​​​​​ളും എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​കും. ജ​​​​​ഡ്ജി​​​​​മാ​​​​​രു​​​​​ടെ നി​​​​​യ​​​​​മം ആ​​​​​ജീ​​​​​വ​​​​​നാ​​​​​ന്ത​​​​​പ​​​​​ദ​​​​​വി ആ​​​​​യ​​​​​തി​​​​​നാ​​​​​ൽ സു​​​​​പ്ര​​​​​ധാ​​​​​ന ന​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ദീ​​​​​ർ​​​​​ഘ​​കാ​​​​​ലം ഒ​​​​​രു വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നു മേ​​​​ൽ ക്കൈ ല​​​​ഭി​​​​ക്കു​​​​ന്ന സ്ഥി​​​​തി​​​​യു​​​​ണ്ടാ​​​​കും. വിവാദങ്ങൾക്കൊന്നും വിധെയമാക്കാത്ത, ക്‌ളീൻ ഇമേജുള്ള  അമിയുടെ നിയമനത്തെ പരസ്യമായി എതിർക്കുവാനാകാത്ത അവസ്ഥയിലാണു  ഡെമോക്രാറ്റിക്‌ പാർട്ടി. അമിയുടെ നോമിനേഷൻ  അംഗീകരിച്ചാൽ കാത്തോലിക്ക വിശ്വാസികളുടെ പിന്തുണ ട്രമ്പിനു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാറ്റിനോ വിഭാഗത്തിന്റെ പിന്തുണ ഇതിനകം തന്നെ ഉ റപ്പാക്കിയിട്ടുമുള്ള ട്രംപ് ഇതോടെ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ പിടിമുറുക്കിയിരിക്കയാണ് .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here