gnn24x7

നാളെ അമേരിക്കയുടെ വിധി എഴുതും

0
215
gnn24x7

പാമ്പള്ളി

വാഷിങ്ടണ്‍: അമേരിക്കയുടെ വിധി ചൊവ്വാഴ്ച അറിയാം. ബൈഡനും ട്രംപും നേര്‍ക്കുനേര്‍ പൊരുതുന്ന ഇത്തവണത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ ആഗോളതലത്തിലുള്ള വിവിധ മാധ്യമങ്ങള്‍ നടത്തിയ വിലയിരുത്തലുകളില്‍ നേരിയ സാധ്യത തെളിഞ്ഞു കാണുന്നത് ജോ ബൈഡനാണ്. നിലവിലുള്ള പ്രസിഡണ്ടായ ഡോണാള്‍ഡ് ട്രംപാണ് തൊട്ടടുത്തു നില്‍ക്കുന്ന ശക്തനായ എതിരാളി.

അമേരിക്കയില്‍ പ്രധാനമായും നാല് നിര്‍ണ്ണായക സ്റ്റേറ്റുകളാണ് തിരഞ്ഞെടുപ്പിനെ കൂടുതലായും നിര്‍ണ്ണയിക്കപ്പെടുന്നത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് വിസ്‌കോണ്‍സിന്‍, പെന്‍സില്‍വാനിയ, ഫ്ളോറിഡ, അരിസോണ തുടങ്ങിയ ഇടങ്ങളില്‍ ബൈഡന്‍ ഏറെ മുന്നിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതേ സമയം നിലവിലെ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും കമലാ ഹാരിസുമാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്ന ശക്തമായ മറ്റു രണ്ട് മത്സരാര്‍ഥികള്‍.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് നവംബര്‍ 3 നാണ് തിരഞ്ഞെടുപ്പ്. എന്നാല്‍ ഇതിനകം തന്നെ 3.3 കോടി പേര്‍ നേരിട്ട് വോട്ടു ചെയ്തു കഴിഞ്ഞു. 5.8 കോടി പേര്‍ തപാലിലൂടെയാണ് വോട്ടു ചെയ്തത്. കണക്കുള്‍ പ്രകാരം ശനിയാഴ്ച വരെ 9.1 കോടി പേര്‍ വോട്ടു ചെയ്തു കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് സ്വദേശത്തും വിദേശത്തുമുള്ള ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. അതിനാല്‍ അടുത്ത തിരഞ്ഞെടുപ്പ് നവംബര്‍ 3 ന് നടക്കുമ്പോള്‍, ഫലം എല്ലാവര്‍ക്കും വളരെയധികം പ്രാധാന്യമുള്ളതായിരിക്കും.

യുഎസ് രാഷ്ട്രീയ വ്യവസ്ഥയില്‍ ആധിപത്യം പുലര്‍ത്തുന്നത് പ്രധാനമായും രണ്ട് പാര്‍ട്ടികളാണ്, അതിനാല്‍ പ്രസിഡന്റ് എല്ലായ്‌പ്പോഴും അവയിലൊരു പാര്‍ട്ടിയില്‍ നിന്നും ആയിരിക്കും എന്നത് ഉറപ്പാണ്. റിപ്പബ്ലിക്കന്‍മാര്‍ യുഎസിലെ യാഥാസ്ഥിതിക രാഷ്ട്രീയ പാര്‍ട്ടിയാണ്. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ അവരുടെ സ്ഥാനാര്‍ത്ഥി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ഇനിയും നാല് വര്‍ഷം അധികാരം ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് ഡോണാള്‍ഡ് ട്രംപും പാര്‍ട്ടിയും. അഭിപ്രായ വോട്ടെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് മങ്ങല്‍ ഉണ്ടെങ്കിലും നല്ല പ്രതീക്ഷ അവര്‍ വച്ചുപുലര്‍ത്തുന്നുണ്ട്.

ഡെമോക്രാറ്റുകള്‍ യുഎസിലെ ലിബറല്‍ രാഷ്ട്രീയ പാര്‍ട്ടിയാണ്. അവരുടെ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ആണ്. രാഷ്ട്രീയവും രാജ്യ ഭരണത്തിലും പ്രഗത്ഭനായ പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരന്‍. ഏറെക്കാലം ബരാക് ഒബാമയുടെ വൈസ് പ്രസിഡന്റായി എട്ട് വര്‍ഷത്തോളം സേവനമനുഷ്ഠിച്ചതില്‍ പ്രശസ്തനാണ്. ആ കാലയളവില്‍ മികച്ച പ്രവര്‍ത്തനം കൊണ്ട് ബൈഡന്‍ ഏറെ പ്രശംസപിടിച്ചു പറ്റിയതുമാണ്. പ്രധാനപ്പെട്ട രണ്ട് സ്ഥാനാര്‍ത്ഥികളും 70 വയസ്സിനിടയിലാണ്. ട്രംപിന് രണ്ടാം കാലാവധി ആരംഭിക്കുമ്പോള്‍ 74 വയസ്സ് ആയിരിക്കും. ഇത്തവണ ബൈഡന്‍ വിജയിച്ച് പ്രസിഡണ്ടാവുകയാണെങ്കില്‍ 78 വയസ്സുള്ള ബൈഡന്‍ ആയിരിക്കും ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അമേരിക്കന്‍ പ്രസിഡന്റ്.

ഇത്തവണ മലയാളി-അമേരിക്കന്‍ വംശജരുടെ വോട്ടുകള്‍ തികച്ചും നിര്‍ണ്ണായകമായിരിക്കും. വലിയൊരു ശതമാനം വിദേശ-മലയാളികള്‍ അമേരിക്കയില്‍ പൗരത്വത്തോടെ ജീവിക്കുന്നുണ്ട്. അവരുടെ വോട്ടുകള്‍ വളരെ നിര്‍ണ്ണയിക്കപ്പെടുന്നതും വിലറേയിയതുമായിരിക്കുമെന്ന് പഠനങ്ങള്‍ വ്യക്താമാക്കുന്നുണ്ട്. മലയാളികളുടെ ഇടയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ ജോ ബൈഡനാണ് ഏറെ മുന്നില്‍ നില്‍ക്കുന്നത്. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ബൈഡനുള്ള പ്രധാന്യം എടുത്തേ പറയേണ്ടുന്ന വസ്തുതയാണ്.

രാജ്യത്തൊട്ടാകെ ഒരു സ്ഥാനാര്‍ത്ഥി എത്രത്തോളം ജനപ്രീതിയാര്‍ജ്ജിക്കുന്നു എന്നതിന്റെ ഒരു നല്ല വഴികാട്ടിയാണ് ദേശീയ വോട്ടെടുപ്പ്. പക്ഷേ അവ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാനുള്ള നല്ലൊരു മാര്‍ഗമല്ല. ഉദാഹരണത്തിന്, 2016 ല്‍, വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ മികച്ച മുന്നേറ്റത്തിന് നേതൃത്വം നല്‍കി. ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മൂന്ന് ദശലക്ഷം കൂടുതല്‍ വോട്ടുകള്‍ നേടിയെടുക്കാന്‍ സാധിച്ചു. പക്ഷേ അവര്‍ അപ്പോഴും പരാജയപ്പെട്ടു. ഇതിനുള്ള പ്രധാന കാരണം യുഎസ് ഒരു ഇലക്ടറല്‍ കോളേജ് സമ്പ്രദായം ഉപയോഗിക്കുന്നു. അതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയതുകൊണ്ട് മാത്രം എല്ലായ്‌പ്പോഴും അത് നിങ്ങളെ വിജയിപ്പിക്കില്ല.

ഇത്തരത്തില്‍ നമ്മള്‍ വിശലകനം ചെയ്താല്‍ ഈ വര്‍ഷം തുടക്കം മുതല്‍ മിക്ക ദേശീയ തിരഞ്ഞെടുപ്പുകളിലും ജോ ബൈഡന്‍ ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ഏറെ മുന്നിലാണ്. ഇലക്ഷന്‍ പ്രഖ്യാപനം നടത്തിയതിന് ശേഷം മാസങ്ങളില്‍ 50 ശതമാനത്തോളം നേട്ടമുണ്ടാക്കിയ അദ്ദേഹം അവസരങ്ങളില്‍ 10 പോയിന്റ് ലീഡ് ട്രംപിനേക്കാള്‍ നേടിയിട്ടുണ്ട്.

(Photo credits to : bbc.com/news/election)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here