യുഎസിൽ സ്ഥിരതാമസാനുമതിക്കായി കാത്തിരിക്കുന്നവർക്ക് ആശ്വാസ വാർത്ത.1992 മുതൽ അനുവദിച്ചതും ഉപയോഗിക്കാതെ കിടക്കുന്നതുമായ 2.3ലക്ഷം ഗ്രീൻ കാർഡുകൾ തിരിച്ചെടുത്ത് ആവശ്യക്കാർക്കു നൽകാനുള്ള നിർദേശം യുഎസ് പ്രസിഡന്റിന്റെ ഉപദേശക സമിതി അംഗീകരിച്ചു. ഗ്രീൻ കാർഡ് വെയ്റ്റ് ലിസ്റ്റിലെ അപേക്ഷകരുടെ എണ്ണം കഴിഞ്ഞ 2 പതിറ്റാണ്ടു കൊണ്ട് നൂറിരട്ടിയായ സാഹചര്യത്തിലാണിത്.
ഇങ്ങനെ തിരിച്ചെടുക്കുന്ന കാർഡുകൾ 1992 മുതൽ അനുവദിച്ചതാണ്. ഇവയിൽ ഒരു ഭാഗം വീതം വർഷം തോറും നൽകിവരുന്ന 1,40,000 പുതിയ ഗ്രീൻ കാർഡുകൾക്കു പുറമേ അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. ഏഷ്യൻ അമേരിക്കൻ, ഹവായ്, പസിഫിക് ജനതകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുഎസ് പ്രസിഡന്റ് ഉപദേശം തേടുന്ന സമിതിയിലെ അജയ് ഭൂട്ടോരിയയാണ് ഈ ആശയം മുന്നോട്ടു വച്ചത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D