gnn24x7

കോവിഡ് വാക്‌സിന് വില 2744 രൂപ

0
364
gnn24x7

ഫ്രാങ്ക്ഫുര്‍ട്ട്: ഏറെ താമസിയാതെ ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷന്‍ എത്തുമെന്ന നില വന്നതോടെ യു.എസ്. ബയോടെക്‌നോളജി കമ്പനിയായ മൊഡേണ കോവിഡ് വാക്‌സിന് വിലയിട്ടത് 1854 രൂപമുതല്‍ 2744 രൂപവരെ. അതായത് (25-37 യു.എസ്. ഡോളര്‍). ഇതെ നിരക്കിലാണ് അവര്‍ ലോകം മുഴുക്കെ വിതരണം ചെയ്യുന്നത് എന്നാണ് അറിഞ്ഞത്. എന്നാല്‍ വാങ്ങിക്കുന്ന എണ്ണത്തിനനുസരിച്ച് നിരക്കില്‍ മാറ്റം വരുമെന്നും കമ്പിനി സി.ഇ.ഒ സ്റ്റീഫെയിന്‍ ബാന്‍സല്‍ പ്രസ്താവിച്ചു.

എന്നാല്‍ ഈ നിരക്കില്‍ വാക്‌സിന്‍ ലഭ്യമാവുന്നത് കുറച്ചു ബുദ്ധമുട്ടാണെന്നും നിരക്കില്‍ ഏകീകരണം നടത്തുവാന്‍ യൂറോപ്യന്‍ യൂണിയന്‍ യു.എസ്.മായി ചര്‍ച്ചകള്‍ നടത്തുവാന്‍ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിലൊക്കെ കൃത്യമായ തീരുമാനങ്ങള്‍ ലഭിക്കാതെ ഒരിക്കലും യു.എസ്. കരാറില്‍ ഏര്‍പ്പെടുകയില്ലെന്നും അതിന് ശേഷം മാത്രമെ വാക്‌സിനേഷന്‍ വിതരണം നടത്തുകയുള്ളൂ എന്നും അറിയിച്ചു.

gnn24x7