gnn24x7

യുഎസ് ഗായകൻ ക്രിസ് ബ്രൗൺ പീഡിപ്പിച്ചെന്ന് പരാതി; 20 ദശലക്ഷം ഡോളർ ആവശ്യപ്പെട്ട് യുവതി

0
787
gnn24x7

ലൊസാഞ്ചലസ്: യുഎസ് ഗായകൻ ക്രിസ് ബ്രൗൺ പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി. മദ്യം നൽകിയ ശേഷം ഉല്ലാസനൗകയിൽ വച്ചാണ് പീഡിപ്പിച്ചത്. 2020 ഡിസംബർ 30നായിരുന്നു സംഭവം. വിളിച്ചുവരുത്തി മദ്യം നൽകി മയക്കിയ ശേഷമായിരുന്നു പീഡനമെന്ന് പരാതിയിൽ പറയുന്നു.

തെറ്റായ കാര്യങ്ങളിൽ വ്യക്തതയുണ്ടാകുമെന്നു ഗ്രാമി അവാർഡ് ജേതാവ് കൂടിയായ ക്രിസ് ബ്രൗൺ പ്രതികരിച്ചു. ഏതെങ്കിലും സംഗീത പരിപാടി അവതരിപ്പിക്കപ്പെടുമ്പോൾ തന്നെ മറിച്ചിടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2009ൽ മുൻ കാമുകി ഗായിക റിയാനയെ മർദിച്ചതിന്റെ പേരിലും ക്രിസിനെതിരെ കേസുണ്ടായിരുന്നു. മുൻപും ക്രിസ് ബ്രൗണിനെതിരെ ലൈംഗിക പീഡനാരോപണം ഉയർന്നിട്ടുണ്ട്. 20 ദശലക്ഷം ഡോളറാണ് പരാതിക്കാരി നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here