gnn24x7

കോവിഡ് 19; അമേരിക്കയില്‍ യാത്രാവിലക്ക് പ്രഖ്യാപിച്ച് ട്രംപ്

0
244
gnn24x7

വാഷിംഗ്ടണ്‍: കോവിഡ് 19 വ്യപകമായി പടരുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അടുത്ത 30 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്കും യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുമാണ് യാത്രവിലക്ക്. ബ്രിട്ടനെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

‘കഠിനം എങ്കിലും അത്യാവശ്യം ‘ എന്നാണ് യാത്രാവിലക്കിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

യൂറോപ്പില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടെന്നും ചൈനയില്‍ നിന്നുള്ള യാത്ര തടയാന്‍ പറ്റാത്തതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും ട്രംപ് പറഞ്ഞു.

”ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് അമേരിക്ക. നമുക്ക് മികച്ച ശാസ്ത്രജ്ഞന്‍മാരുണ്ട്, ഡോക്ടര്‍മാരുണ്ട്, നേഴ്‌സുമാരും  ആരോഗ്യ പരിപാലന വിദഗ്ധരുണ്ട്. എല്ലാ ദിവസവും അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന അത്ഭുതകരമായ ആളുകളാണ് അവര്‍ …” ട്രംപ് ട്വീറ്റ് ചെയ്തു.

അതേസമയം, വ്യാഴാഴ്ച ലോകാരോഗ്യസംഘടന കൊവിഡ് 19 വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു. ലോകത്ത് മുഴുവനായി ഇതിനോടകം 4300 ആളുകളാണ് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചത്.

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 1,21,500 പേര്‍ക്കാണ് ലോകമെമ്പാടും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ മാത്രം ഇതുവരെ 3000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here