gnn24x7

H-1B US WORK VISA: അപേക്ഷകരിൽ നിന്നുള്ള രണ്ടാം ഘട്ട നറുക്കെടുപ്പ് ഈ വർഷം നടത്തും

0
397
gnn24x7

ഇന്ത്യക്കാരുൾപ്പെടെയുള്ള H-1B തൊഴിൽ വീസ അപേക്ഷകരുടെ ക്വോട്ട തികയ്ക്കാനുള്ള നറുക്കെടുപ്പ് ഈ വർഷം നടത്തുമെന്ന് യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസിഐഎസ്) അറിയിച്ചു. മാനദണ്ഡങ്ങളെല്ലാം പാലിച്ച്, ഇലക്ട്രോണിക് റജിസ്ട്രേഷനായി നേരത്തേ സമർപ്പിച്ചിരുന്നവയിൽ നിന്നാണ് നറുക്കെടുപ്പ്.

2024 സാമ്പത്തിക വർഷത്തിലേക്ക് അപേക്ഷിച്ചവരുടെ ആദ്യഘട്ട സിലക്ഷൻ മാർച്ചിൽപൂർത്തിയായിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയാണ് അപേക്ഷയിലെ തുടർനടപടികൾക്കായുള്ള സമയംപ്രഖ്യാപിച്ചത്. സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള സിലക്ഷൻ വാർഷിക പരിധിയിലെത്താതെ വന്നതോടെയാണ് നറുക്കെടുപ്പിലേക്കു കടക്കുന്നത്. ഇത് ഐടി പ്രഫഷനലുകൾ ഉൾപ്പെടെയുള്ള കൂടുതൽ ഇന്ത്യക്കാർക്ക് അവസരം തുറക്കും.

ഐടി, ഫിനാൻസ്, എൻജിനീയറിങ്, ആർക്കിടെക്ചർ തുടങ്ങിയമേഖലകളിലെ വിദേശികളായപ്രഫഷനലുകൾക്ക് 65,000 റെഗുലർ വീസകളും യുഎസ് സർവകലാശാലയിൽ നിന്ന് മാസ്റ്റോ അതിനു മുകളിലോ ഉന്നതപഠനം പൂർത്തിയാക്കിയവർക്കായി 20,000 വീസകളുമാണ് യുഎസിഐഎസ് നൽകുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7