gnn24x7

പി എം എഫ് പ്രവാസികൾക്ക് വീടുകൾ നിർമിച്ചു നൽകും – പി പി ചെറിയാന്‍ (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ )

0
280
gnn24x7

Picture

ന്യൂയോർക് :ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള സംഘടനാ നേതാക്കളെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയുംപങ്കെടുപ്പിച്ചു പി എം എഫ് ഗ്ലോബൽ ഉന്നതതല സമ്മേളനം സംഘടിപ്പിച്ചു ആഗസ്ത് രണ്ടിന് ചേർന്ന വെർച്യുൽ മീറ്റിംഗിൽ ഗ്ലോബൽ പ്രസിഡണ്ട് എം.പീ സലിം (സൗദി അറേബ്യാ)   അധ്യക്ഷത വഹിച്ചു.  .ജനുവരിയിൽ കേരളത്തിൽ വെച്ച് നടത്തുവാൻ  ഉദ്ദേശിക്കുന്ന ഗ്ലോബൽ സംഗമത്തിൽ പാവപെട്ട പ്രവാസികൾക്ക് വീടുകൾ നിർമിച്ചു നൽകുന്നതിനും , ശാന്തി ഭവൻ ഹോസ്പിറ്റൽ വിപുലീകരണത്തിൽ സഹരിക്കുന്നതിനും  തിരിച്ചെത്തുന്ന പ്രവ്സികൾക്കു അവരുടെ ഉന്നമനത്തിനായി സ്വയം തൊഴിൽ പദ്ധതിയിലും, നിർമാണ യൂണിറ്റ് മേഖലയിലും മറ്റുംവേണ്ടുന്ന സഹായം നൽകുന്നതിനും പി എം എഫ് ഗ്ലോബൽ ഉന്നതതല യോഗം തീരുമാനിച്ചു.  ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ (യു .കെ)   സ്വാഗതം ആശംസി കുകയും  സംഘടന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പികുകയും ചെയ്തു   .അമേരിക്കയിൽ നിന്നുള്ള ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽകോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി പി ചെറിയാൻ , വനിതാ കോഓർഡിനേറ്റർ അനിത പുല്ലായി, നാഷണൽ യൂണിറ്പ്രതിനിധികൾ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു പ്രസിഡണ്ട്, സെക്രട്ടറി, കോർഡിനേറ്റർമാർ തുടങ്ങിയവർ സംഘടന ചർച്ചയിൽ സജീവമായി പങ്കെടുത്തു .   ലോക രാജ്യങ്ങളിൽ സംഘടനാ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും യൂണിറ്റുകൾ ഇല്ലാത്ത രാജ്യങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കുന്നതിനും , ലോകത്താകമാനം ഉള്ള പ്രവാസി മലയാളികളുടെ നീറുന്ന പ്രശ്നങ്ങളിൽ ഇടപെട്ടു ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുന്നതിനും, സർക്കാറിൽ സമ്മർദ്ദം ചെലുത്തി കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികളെ പുനരധിവസിപ്പികുന്നതിനും, കേരള സർക്കാരിന്റെ ഡ്രീം കേരള പദ്ധതിയിൽ പ്രൊജെക്ടുകൾ സമർപ്പിക്കുന്നതിനും  നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന്‌ പ്രസിഡന്റ് ചൂണ്ടിക്കാട്ടി . ഓഗസ്റ്റ് 31 നു മുമ്പ് എല്ലാ രാജ്യങ്ങളിലുമുള്ള പി എം ഫ് അംഗങ്ങളുടെ വിശദ വിവരങ്ങൾ സമർപ്പിക്കുന്നതിനു അതതു കമ്മറ്റികൾ നേതൃത്വം നൽകണമെന്ന് ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ അഭ്യർത്ഥിച്ചു ഏകദേശം 4 മണിക്കൂറോളം നീണ്ട മീറ്റിംഗിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾസംഘടനാ കാര്യങ്ങൾ വിവരിക്കുകയും അവലോകനം നടത്തുകയും ചെയ്തു .  അഡ്വ പ്രേമ മേനോൻ,ജോയ് സാമുവേൽ,ബേബി ജോൺ,ഫിലോമിന നിലവൂർ, ബേബി ഏലക്കാട്ടു, സുരേഷ് ശങ്കർ,ജിബിൻ ജോസ്  സ്റ്റീഫൻ,  ബിജു തോമസ് ,  ജിഷിൻ പാലത്തിങ്കൽ , വിവിധ രാജ്യങ്ങളിലെ പി എം എഫ് കമ്മിറ്റികളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .  ഗ്ലോബൽ നേതാക്കളായ ജോസ്‌ പനച്ചിക്കൽ ,ഡോ ജോസ്‌ കാനാട്ട് എന്നിവർ സംഘടനയുടെ ഇതുവരെയുള്ള  പ്രവർത്തനങ്ങളെ കുറിച്ചിട്ടു വിശദമായി പ്രതിപാദിച്ചു . അമേരിക്കയിൽ പ്രത്യയ്ക സാഹചര്യത്തിൽ ജീവൻ നഷ്ടപെട്ട മെറിൻ ജോയിയുടെ കേരളത്തിലുള്ള മാതാപിതാക്കളെ പ്രവാസി മലയാളിഫെഡറേഷൻ അനുശോചനം അറിയികുകയും , അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും പ്രസിഡന്റ് പറഞ്ഞു അസിസ്റ്റന്റ് കോഓർഡിനേറ്റർ നൗഫൽ മടത്തറയുടെ നന്ദിപ്രകാശത്തോടെ സമ്മേളനം അവസാനിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here