gnn24x7

ഐറിഷ് കടലില്‍ ഡബ്ലിന്‍ ഫെറി യാത്രക്കാരനെ കാണാതായി

0
445
gnn24x7

ഡബ്ലിന്‍: കടത്തുവള്ളത്തില്‍ യാത്ര ചെയ്തിരുന്ന ഡബ്ലിന്‍ നിവാസി ഐറിഷ് തീരത്തുള്ള കടലില്‍ കാണാതായി. തിങ്കളാറ്റേച രാത്രി ഒന്‍പത് മണിയോടെ ഡബ്ലിനില്‍ നിന്ന് ഹോളിഹെഡിലേക്കുള്ള യാത്രയിലാണ് ഇയാളെ കാണാതായത്. എന്നാല്‍ റസ്‌ക്യൂ അംഗങ്ങള്‍ക്ക് ഇയാള്‍ എങ്ങിനെയാണ് കാണാതായത് എന്നതിനെപ്പറ്റി വ്യക്തമായ ധാരണകള്‍ ഒന്നും തന്നെയില്ല. അവര്‍ നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 നും വൈകിട്ട് 4 നും ഇടയിലാണ് കടത്തുവള്ളത്തില്‍ ഇയാളെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് തീരദേശവും അതിനോടു ചേര്‍ന്ന കടലിലും തിരച്ചില്‍ നടത്തി. ഇതുകൂടാതെ ആകാശത്ത് ഹെലികോപ്റ്റര്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയെങ്കിലും നഷ്ടപ്പെട്ട വ്യക്തിയെ കണ്ടെത്താനായില്ല. ഏതാണ്ട് ആയിരം ചതുരശ്ര മൈലിലധികം ദൂരം അന്വേഷണവും തിരച്ചിലും നടത്തിയതായി കോസ്റ്റ്ഗാര്‍ഡ് പറഞ്ഞു. പോര്‍ത്ത്ഡിന്‍ലെയ്ന്‍, ഹോളിഹെഡ്, മൊല്‍ഫ്രെ എന്നിവിടങ്ങളില്‍ നിന്നുള്ള ലൈഫ് ബോട്ടുകളും കേര്‍ണാര്‍ഫോണില്‍ നിന്നുള്ള ഒരു റെസ്‌ക്യൂ ഹെലികോപ്റ്ററും ഐറിഷ് കോസ്റ്റ്ഗാര്‍ഡില്‍ നിന്നുള്ള റെസ്‌ക്യൂ ഹെലികോപ്റ്ററും തിരച്ചില്‍ നടത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here