gnn24x7

ഹഥ്‌റസ് കേസ് അസാധാരണവും ഭയാനകവുമാണെന്ന് സുപ്രീംകോടതി

0
276
gnn24x7

ന്യൂഡല്‍ഹി: ഹഥ്‌റസ കേസ് ഭയാനകവും അസാധാരണവുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രാജ്യത്തെയും ജനങ്ങളെയും ഞെട്ടിച്ച സംഭവം കോടതിയേയും ഞെട്ടിച്ചുവെന്നാണ് സുപ്രീംകോടതിയുടെ വിലയിരുത്തല്‍. മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വേണ്ടുന്ന സുരക്ഷ സംസ്ഥാനനസര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്നും അതിനുള്ള സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് അഭിഷാഷകര്‍ ഉണ്ടോ എന്നും കോടതി നിരീക്ഷിച്ചു.

ഹഥ്‌റസ് സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജികള്‍ സമര്‍പ്പിക്കുകയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിക് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായുള്ള മൂന്നുംഗ ബെഞ്ചാണ് ഹരജി പരിശോധ് പരിഗണിച്ചത്. വിശദമായി കോടതി ഇതിനെ വിലയിരുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്നഅഭിഷാക ഇന്ദിരാ ജെയ്‌സിങ് ആവശ്യപ്പെട്ടു. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു അഭിഭാഷക സ്ത്രീകള്‍ എഴുതിയ കത്തുകളുമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരും ഒരേ വിഷയം തന്നെ ആവര്‍ത്തിക്കേണ്ടതില്ലെന്നും എന്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചൂകൂടാ എന്നും കോടതി ചോദിച്ചു. ഈ കേസില്‍ അലഹബാദ് ഹൈക്കോടതി സ്വയമേധയാ കേസെടുത്തിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here