gnn24x7

ഒസ്‌ട്രേലിയയില്‍ ഗൂഗിള്‍ സേവനം നിര്‍ത്തുമെന്ന്

0
705
gnn24x7

ന്യൂയോര്‍ക്ക്: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രതിസന്ധിയില്‍ നിയമനിര്‍മ്മാണവുമായി ഒസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്‍പോട്ടു പോവുകയാണെങ്കില്‍ ഒസ്‌ട്രേലിയയിലെ സവേനം ഗൂഗിള്‍ നിര്‍ത്തുമെന്ന് വ്യക്തമാക്കി. ഉള്ളടക്കം പങ്കുവയ്ക്കുന്നതിന് ഒസ്‌ട്രേലിയയിലെ മാധ്യമകമ്പനികള്‍ക്ക് പ്രതിഫലം നല്‍കണം എന്ന നിയമനിര്‍മ്മാണമാണ് ഗൂഗിളിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം ഉള്‍പ്പെടുന്ന ടെക് കമ്പനികളുടെ ഉള്ളടക്കത്തിന്റെയും റോയല്‍ട്ടിയുടെയും തമ്മിലുള്ള പങ്കിടല്‍ നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമം. എന്നാല്‍ ഒസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഈ നീക്കം ഒട്ടും അനുവദനീയമല്ലെന്നാണ് ഗൂഗിളിന്റെ വാദം.

ഇത്തരത്തില്‍ നിയമം മുന്നോട്ടുപോവുകയാണെങ്കില്‍ ഗൂഗിളിന് ഒസ്‌ട്രേലിയ ന്യൂസിലാന്റ് എന്നിവടങ്ങളിലൊക്കെ വന്‍ സാമ്പത്തിക ബാധ്യത കൈവരിക്കുമെന്നാണ് ഗൂഗിളിന്റെ ഒസ്‌ട്രേലിയ, ന്യൂസിലാന്റ് മേകലാ മാജേനിങ് ഡയറക്ടര്‍ മെല്‍ സില്‍വ സെനറ്റില്‍ തെള്ളിയാഴ്ച പ്രതികരിച്ചത്. ഇനിയും സര്‍ക്കാര്‍ കടുംപിടുത്തം നടത്തുകയാണെങ്കില്‍ ഒസ്‌ട്രേലിയയിലെ സേവനങ്ങള്‍ ഗൂഗിള്‍ നിര്‍ത്തുമെന്നാണ് മെല്‍ സില്‍വ വ്യക്തമായി പ്രതികരിച്ചത്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇതുമായി മുന്നോട്ടു പോവുകയാണെങ്കില്‍ ഫെയ്‌സ്ബുക്കും തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വാര്‍ത്തകള്‍ പങ്കുവയ്ക്കുന്നത് വിലക്കുമെന്ന കാര്യം പരിഗണനയിലാണെന്ന് വ്യക്തമാക്കി. എന്നാല്‍ ഗൂഗിളിന് കൂടുതല്‍ ഉപയോക്താക്കളെ ലഭ്യമാവുന്നത് മാധ്യമവാര്‍ത്തകളിലൂടെയാണ്. ആയതിനാല്‍ അവര്‍ മാന്യമായ പ്രതിഫലം നല്‍കേണ്ടതുണ്ട് എന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ വാദം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here