gnn24x7

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല ബില്ല്‌ നിയമസഭ അംഗീകരിച്ചു

0
313
gnn24x7

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല ബില്ലിന് കേരള നിയമസഭയുടെ അംഗികാരം. കേരള നിയമ സഭയുടെ 14-ാം തവണ സഭാ സമ്മേളനത്തിലാണ് ഐകകണേ്ഠ്യന ബില്‍ പാസാക്കിയത്. ബില്‍ പാസാക്കുന്നതിന് മുന്‍പ് അംഗങ്ങള്‍ ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അവ കൂടെ അംഗീകരിച്ചാണ് ബില്ല് പാസാക്കിയത്.

അറിവ് പകര്‍ന്നു ലഭ്യമാക്കുന്നത് ഒരു സര്‍ക്കാരിന്റെ ചുമതലയാണെന്നും ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭ്യമാക്കണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതെ തുടര്‍ന്ന് പ്രസ്താവിച്ചത്. എന്നാല്‍ സയന്‍സ് വിഷയങ്ങള്‍ ഉള്‍പ്പെടുത്താന്‍ അഫിലിയേറ്റഡ് കോളേജുകളുമായുള്ള ധാരണ പത്രം ഒപ്പിടുമെന്നും ഗുരുദര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന പാഠ്യപദ്ധതിയും സമീപകാലത്ത് ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

വലീയ ദര്‍ശനമുള്ള മഹത്‌വ്യക്തിയായ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഓപ്പണ്‍ യൂണിറ്റിവേഴ്‌സിറ്റി ലോകത്തിന് തന്നെ മികച്ച സംഭാവനയാണെന്നും ഇത് വളരെ നല്ല കാര്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here