gnn24x7

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു

0
657
gnn24x7

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. സ്വർണ്ണം പവന് 160 രൂപ കുറഞ്ഞ് 35600 രൂപയും ഗ്രാമിന് 20 രൂപകുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന് 4450 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയി വർധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്.

കഴിഞ്ഞ ദിവസം ഡോളറിന്‍റെ മൂല്യം ഇടിഞ്ഞതും സ്വർണ്ണവില കുറയാനിടയാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം 35040 രൂപയായിരുന്നു സ്വർണത്തിൻ്റെ വില. അതേസമയം 24കാരറ്റ് സ്വർണ്ണത്തിനും വിലയില്‍ ഇടിവ് വന്നിട്ടുണ്ട്. ഗ്രാമിന് 21 രൂപ കുറഞ്ഞ് 4856 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ വില. പവന് 168 രൂപ കുറഞ്ഞ് 38,848 രൂപയായി.

gnn24x7