gnn24x7

പതിനൊന്നുകാരനെ കഴുത്തറത്ത് കൊലചെയ്തു : അച്ഛന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി

0
828
gnn24x7

തിരുവന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നനൈനാംകോണത്തെ സ്വദേശിയായ സഫീറിന്റെ മകനായ അല്‍ത്താഫാണ് മരിച്ച പതിനൊന്നുകാരന്‍. മകന്‍ മരണപ്പെട്ടതായി കാണപ്പെട്ടത് വീട്ടിനകത്താണ്. കുട്ടിയെ കെട്ടിയിട്ട് കഴുത്തറത്ത നിലയിലാണ് കാണപ്പെട്ടത്.

എന്നാല്‍ അവരുടെ ഇളമകനായ സഫീസിറെ ഇപ്പോഴും കാണാനില്ല. നാട്ടുകാര്‍ വ്യാപകമായ തിരിച്ചില്‍ ആരംഭിച്ചിരുന്നു. ഈ തിരച്ചിലിനിടയിലാണ് അമ്പലക്കുളത്തില്‍ സഫീര്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സഫീര്‍ ഇളയമകനൊപ്പം കുളത്തില്‍ ചാടിയെന്നാണ് പോലീസും നാട്ടുകാരും സംശയിക്കപ്പെടുന്നത്. എന്നാല്‍ ഇളയ മകനെ കണ്ടെത്താനായില്ല. പോലീസ് ഇപ്പോഴും തിരച്ചില്‍ തുടരുന്നു.

സീഫീറിന്റെ കുടുംബ പ്രശ്‌നമാണ് ഇത്തരം സംഭത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെയും നാട്ടുകാരുടെയും കണക്കുകൂട്ടലുകള്‍. സഫീര്‍ ഭാര്യയുമായി കുടുംബ പ്രശ്‌നത്തിലുമാണ്. തുടര്‍ന്ന് ഇവര്‍ ഏറെ നാളുകളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതും. എന്നാല്‍ കുട്ടികള്‍ സഫീറിനൊപ്പമാണ് തമസിച്ചു വരുന്നത്. പോലീസിന്റെ കണക്കൂട്ടല്‍ പ്രകാരം സഫീര്‍ ആത്മഹത്യയുടെ ഭാഗമായി മൂത്ത മകനെ കെട്ടിയിട്ട് കൊലപ്പെടുത്തിയതിന് ശേഷം രണ്ടാമത്തെ മകനുമായി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ്. എന്നാല്‍ വിശദമായ അന്വേഷണത്തിനും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ക്കും ശേഷം മാത്രമെ മരണകാരം സ്ഥിരീരിക്കാനാവൂ എന്നാണ് പോലീസ് വ്യക്തമാക്കിയത്.

gnn24x7