സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
35

കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ഇതിഹാസങ്ങളില്‍ പ്രമുഖനായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചു. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടനെ അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി സര്‍ജറി നടത്തി.

കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ് ആശുപത്രിയില്‍ നിന്നാണ് ഗാംഗുലി ചികിത്സ നടത്തിയത്. വീട്ടില്‍ ജിമ്മില്‍ വര്‍ക്കൗട്ട് നടത്തിക്കൊണ്ടിരിക്കേ തലകറക്കവും ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും അനുഭവപ്പെട്ട ഉടനെ തന്നെ ഗാംഗുലിയെ ആശുപത്രിയില്‍ എത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here