gnn24x7

കോവിഡ് വാക്‌സിന്‍ സൗജന്യം – കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

0
141
gnn24x7

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ മഹാമാരിയെ തടയാനുള്ള വാക്‌സിനേഷന്‍ ഇന്ത്യ മഹാരാജ്യത്ത് മുഴുവന്‍ സൗജന്യമായിട്ടായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധന്‍ പ്രസ്താവിച്ചു. ഇത് ഇന്ത്യയിലെ നിരവധി സാധാരണ ജനങ്ങള്‍ക്ക് വളരെ ആശ്വാസകരമായിരിക്കുമെന്നും രാജ്യം ഇന്ത്യന്‍ ജനതയോടൊപ്പമാണെന്നും മന്ത്രി സൂചിപ്പിച്ചു. കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഈ പ്രസ്താവന പുറത്തിറക്കിയത്.

രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനെപ്പറ്റി മറ്റൊരു വിധത്തിലുമുള്ള തെറ്റിദ്ധാരണകളോ, ഇല്ലായമകളോ പറഞ്ഞു പരത്തരുത്. ഇത് പൂര്‍ണ്ണമായും രാജ്യത്തിന് നല്ല ആരോഗ്യത്തിന് വേണ്ടിമാത്രം ഉള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ സംബന്ധിച്ചുള്ള എല്ലാ വശങ്ങളും ദൂഷ്യങ്ങളും സൈഡ് ഇഫക്ടുകളും മറ്റു പ്രശ്‌നങ്ങളും എല്ലാം പരിശോധിച്ച് പരിഹരിച്ച വാക്‌സിന്‍ മാത്രമെ ജനങ്ങളിലെക്ക് എത്തുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ പ്രവര്‍ത്തനം എന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഡ്രൈ റണ്ണിന്റെ ഭാഗമായാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.

വാക്‌സിനുകള്‍ നല്‍കുമ്പോള്‍ ഒരു വിഭാഗം ഇതിനെതിരെ കിംവദന്തികള്‍ പറഞ്ഞു പരത്താറുണ്ട്. മുന്‍പ് പോളിയോ വാക്‌സിനേഷന്‍ വന്നപ്പോഴും പലരും ഇതിനെതിരെ കിംവദന്തി പറഞ്ഞു പരത്തി. എന്നാല്‍ അത്തരം വാക്‌സിനേഷനുകള്‍ വന്നതോടെയാണ് രാജ്യത്ത് ജനങ്ങള്‍ കൂടുതല്‍ ആരോഗ്യപരമായി മുന്‍പന്തിയില്‍ നില്‍ക്കുവാന്‍ തുടങ്ങിയത്. പരിപൂര്‍ണ്ണ വിജയമായി വാക്‌സിന്‍ നല്‍കി രാജ്യത്തെ രക്ഷിക്കുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കഴിഞ്ഞുവെന്നും അതിന് വേണ്ടി എത്ര കോടികള്‍ വേണമെങ്കിലും മുടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. രണ്ടാം ഘട്ടം ഡ്രൈ റണ്ണാണ് ഈ ദിവസങ്ങളില്‍ നടക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here