gnn24x7

90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാൻ പറ്റാത്തവർ – മേജർ രവി

0
646
gnn24x7

കൊച്ചി : ബിജെപി സർക്കാരിനും ബിജെപി നേതാക്കൾക്കുമെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയാണ് സംവിധായകനായ മേജർ രവി . 24 ന്യൂസിന് നൽകിയ ഇൻറർവ്യൂവിൽ ആണ് ആണ് മേജർ രവി തന്റെ അഭിപ്രായം തുറന്നടിച്ചത്. മേജർ രവിയുടെ ഈ ആരോപണം എല്ലാ മേഖലകളിലും വലിയ ചലനങ്ങൾ ഉണ്ടാക്കി. സോഷ്യൽ മീഡിയയിൽ ഇതു വലിയ ചർച്ചാ വിഷയവുമായി .

ബിജെപിയിലെ 90% നേതാക്കളെയും നമുക്ക് വിശ്വസിക്കാൻ സാധിക്കുകയില്ലെന്നും അവരൊക്കെ തങ്ങൾക്ക് എന്ത് ഗുണം കിട്ടും എന്ന് ആലോചിച്ച് നടക്കുന്നവരാണ് എന്നും മേജർ രവി വെട്ടിത്തുറന്നു പറഞ്ഞു. ഇത്തരക്കാർ മസിലു പിടിച്ചു നടക്കുന്നവർ ആണെന്നും അവർക്ക് രാഷ്ട്രീയം ഒരു ജീവിതമാർഗം മാത്രമാണെന്നും എന്നാൽ പൊതുജനസേവനം അല്ല അവരുടെ ലക്ഷ്യമെന്നും മേജർരവി ന്യൂസിനോട് വെളിപ്പെടുത്തി.

gnn24x7