ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ സമരത്തിനെത്തിയ പഞ്ചാബ്കാരനായ വ്യക്തി കാറിന് തീപിടിച്ച് മരിച്ചു. മരിച്ച ജനക് രാജ് (55) ട്രാക്ടര്‍ മെക്കാനിക്കായിരുന്നു. സമരത്തിന് വന്നിരുന്ന ജനക്‌രാജ് കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഇതിനിടെയാണ് കാറിന് തീപിടിക്കുകയും ജനക്‌രാജ് വെന്തു മരിക്കുകയും ചെയ്തത്. ഡല്‍ഹി-ഹരിയാന അതിരത്തിയിലെ ബഹാദൂര്‍ഗഡിലാണ് സംഭവം നടന്നത്.
സമരത്തിന് വന്നിരുന്ന നിരവധി ട്രാക്ടറകുള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അവ റിപ്പയര്‍ ചെയ്യുവാനാണ് പഞ്ചാബ് സ്വദേശിയായ ജനക്‌രാജ് സമരമുഖത്ത് എത്തിയിരുന്നത്. ശനിയാഴ്ച ട്രാക്ടറുകള്‍ ശരിയാക്കിയ ശേഷം ഒരു കാറില്‍ കിടന്നുറങ്ങുവാന്‍ പോയി. എന്നാല്‍ ജനക് രാജ് അതില്‍ ഉറങ്ങുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ രാത്രിയില്‍ കാറിന് തീപിടിക്കുകയും ഉള്ളില്‍ കിടന്നുറങ്ങിയ ജനകരാജ് വെന്തു മരിക്കുയും ചെയ്തു. മരിച്ച ജനകരാജ് ബര്‍ണാല ജില്ലയിലെ ധനോലുവ സ്വദേശിയാണ്.
ജനകരാജിന്റെ മരണത്തില്‍ കര്‍ഷക സംഘടനകളെല്ലാം അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ പേര് കര്‍ഷക സമരത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഘണ്ഡ്, രാജസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കര്‍ഷകരാണ് ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നത്.

































