ന്യൂഡല്‍ഹി: നിരവധി ആളുകള്‍ ഒന്നിലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പലപ്പോഴും ചിലര അവരുടെ പേരില്‍ എടുത്ത സിമ്മുകള്‍ ഉപയോഗിച്ചില്ലെങ്കിലും അത് വെറുതെ ഇടുന്നവരും കൂടുതലാണ്. എന്നാല്‍ ഇപ്പോള്‍ ഒരു വ്യക്തിയ്ക്ക് ഉപയോഗിക്കാവുന്ന സിമ്മുകളുടെ എണ്ണത്തില്‍ വ്യക്തമായ ധാരണ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ തീരുമാനിച്ചുകഴിഞ്ഞു.
ഡി.ഒ.ടിയുടെ ഏറ്റവും പുതിയ നിയമമനുസരിച്ച് ഒരു വ്യക്തിക്ക് പരമാവധി ഉപയോഗിക്കാവുന്ന സിമ്മുകളുടെ എണ്ണം 9 ആയി നിജപ്പെടുത്തി. ഒരു വ്യക്തിയുടെ പേരില്‍ 9 ല്‍ കൂടുതല്‍ സിമ്മുകള്‍ ഉണ്ടെങ്കില്‍ അത് ഉടനെ തന്നെ ടെലികോം കമ്പികളില്‍ തിരിച്ചേല്‍പ്പിക്കണമെന്ന ഉത്തരവ് പുറത്തിറക്കി. ലൈന്‍സ് ഏരിയയില്‍ പരമാവധി 9 സിമ്മുകളായി നിജയപ്പെടുത്തുന്നതും ഒന്നിലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവരെ പ്രത്യേകം ലിസ്റ്റുകള്‍ ഉള്‍പ്പെടുത്താനും ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേകം നിയമങ്ങള്‍ പുറത്തിറക്കി.
9 ലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവര്‍ 2021 ജനവരി 10 തിയതിക്കുള്ളില്‍ അതാത് സര്‍ക്കിളുകളില്‍ തങ്ങളുടെ സിമ്മുകള്‍ തിരിച്ചു നല്‍കണമെന്ന് എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ഇതിന്റെ അടുത്ത ഘട്ടം സിമ്മം മരവിപ്പിക്കുന്നതായിരിക്കുമെന്നും ടെലികോം കമ്പനികള്‍ പ്രസ്താവിച്ചു.





































