gnn24x7

ഭീഷണിയും മര്‍ദ്ദനവും നല്‍കി എന്നിട്ടും’ട്വന്റിട്വന്റി’ ശക്തമാവുന്നു

0
136
gnn24x7

കൊല്ലം: ഇതൊരു പുതിയ ഉണര്‍വാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ മാത്രം വളര്‍ന്നു വന്ന രാഷ്ട്രീയമില്ലാത്ത ഒരു സംഘമാണ് ‘ട്വന്റിട്വന്റി’. രാഷ്ട്രീയക്കാരുടെ സേവനം മടുത്ത കിഴക്കമ്പലം നിവാസികള്‍ ഒരുമിച്ച് ഇപ്പോള്‍ അവരോടൊപ്പമാണ്. അവിടെ ഇപ്പോഴും മറ്റു രാഷ്ട്രീയ പാര്‍ടികള്‍ക്ക് സ്വാധീനമില്ല. അത് ദിനംപ്രതി കുറഞ്ഞു തന്നെ വരുന്നു. ഇപ്പോഴിതാ കേരളത്തില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ട്വന്റിട്വന്റി തൊട്ടടുത്ത പഞ്ചായത്തും കൂടെ ഇത്തവണ സ്വന്തമാക്കി. ഇത്തവണ മൂന്ന് പഞ്ചായത്തുകളില അധികാരം നേടുകയും ഒരിടത്തു വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തു.

ട്വന്റിട്വന്റിയുടെ വളര്‍ച്ച മറ്റു ഇതര രാഷ്ട്രീയ പാര്‍ടിക്കാരെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം മുന്‍പ് നടന്ന തദ്ദേശീയ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തില്‍ നിന്നും മറ്റു രാഷ്ട്രീയ പാര്‍ടിക്കാരെ വേരോടെ പിഴുതെറിഞ്ഞ ഒരു സംഘം യുവാക്കളാണ് ഇതിന് പിന്നില്‍. നാടുഭരിക്കാന്‍ ഇത്തരം കപട രാഷ്ട്രീയര്‍ക്കാര്‍ വേണ്ടെന്നും തങ്ങള്‍ നല്ലപോലെ പഞ്ചായത്ത് ഭരിക്കാന്‍ അറിയുന്നവരാണെന്നും അവര്‍ ഒരിക്കല്‍ കൂടെ തെളിയിച്ചു. ഇപ്പോഴിതാ തൊട്ടടുത്ത പഞ്ചായത്തും കൂടെ ഇത്തവണ ട്വിന്റിട്വന്റിക്ക് സ്വന്തം.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും, യു.ഡി.എഫും ഒരുമിച്ച് സപ്പോര്‍ട്ടു ചെയ്തിട്ടുപോലും ട്വിന്റിട്വന്റിയുടെ സ്ഥാനാര്‍ത്ഥിയോട് അവര്‍ക്ക് ജയിക്കാനായില്ല. രാഷ്ട്രീയക്കാര്‍ പലവിധത്തില്‍ അവരെ ദ്രോഹിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഇലക്ഷന്റെ സമയത്ത് വയനാടു സ്വദേശിയെ വോട്ടുചെയ്യാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ഓടിച്ചു വിട്ടതും ഇതേ പഞ്ചായത്തില്‍ തന്നെയാണ്.

ഇത്തവണ മഴുവന്നൂര്‍, ഐക്കരനാട്. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് കൂടിയാണ് ട്വിന്റെട്വന്റെിയുടെ കൈപ്പടിയിലായത്. കിഴക്കമ്പലത്ത് ട്വന്റെിട്വന്റെിയുടെത് അല്ലാതെയായി വെറും ഒറ്റ സ്വതന്ത്ര സ്ഥാനാര്‍ത്ഥിമാത്രമാണ് ജയിച്ചത്. ഇതൊരു മുന്നേറ്റമാണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ജനസമ്മിതി നേടുന്നതും രാഷ്ട്രീയപാര്‍ടിയല്ലാത്ത ട്വന്റെിട്വന്റെിക്കാണ്. താമസിയാതെ കേരളം മുഴുവന്‍ ട്വന്റിട്വന്റെി ഭരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറിയേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രസ്താവിച്ചു. കപട രാഷ്ട്രീയക്കാരെ തുടച്ചുമാറ്റാനുള്ള ഈ സ്വതന്ത്രന്മാരുടെ മുന്നേറ്റം, രാഷ്ട്രീയത്തിന് അതീതമായ ഈ മുന്നേറ്റത്തിലേക്ക് ഇപ്പോള്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ചെറുപ്പക്കാര്‍ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നതായി വിവരങ്ങള്‍ സൂചിപ്പിക്കുന്നു. സമീപകാലത്ത് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ട്വന്റിട്വന്റെി മത്സരിച്ചേക്കും. താമസിയാതെ നിയസഭയിലും അത് വളര്‍ന്നേക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here