gnn24x7

28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ കൊലേക്കസില്‍ ഇന്ന് വിധി പറയും

0
221
gnn24x7

തിരുവനന്തപുരം: കേരളം കണ്ട എക്കാലത്തേയും സുപ്രധാന കേസുകളില്‍ ഒന്നാണ് സിസ്റ്റര്‍ അഭയയുടെ കൊലപാതകം. 1992 മാര്‍ച്ച് 27 -ാം തീയതി കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് സി.ബി.ഐ കോടതി ഈ കേസില്‍ വിധി പറയും. കേരളത്തില്‍ ഇടക്കാലത്ത് ഏറെ ചര്‍ച്ചാ വിഷയമാവുകയും അനേകം ദുരൂഹതകള്‍ക്ക് വഴിവെച്ചതും എന്നാല്‍ ഏറെ വിവാദ പരവുമായിരുന്ന ഈ അഭയ കൊലക്കേസ് നിരവധി തവണ കേരളം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.

സി.ബി.ഐ കോടതിയില്‍ ഒരു വര്‍ഷം മുന്‍പാണ് പ്രത്യേക കോടതിയില്‍ ഇതിന്റെ വിചാരണ ആരംഭിച്ചത്. കേസില്‍ ഇതുവരെ 49 ഓളം പ്രതികരെ വിസ്തരിച്ചു കഴിഞ്ഞു. അഭയയുടെ മൃതശരീരം കോണ്‍വന്റിലെ കിണറ്റിലായിരുന്നു കാണപ്പെട്ടത. തുടക്കത്തില്‍ ലോക്കല്‍ പോലീസ് ഏറ്റെടുത്ത് നടത്തിയ അന്വേഷണത്തില്‍ വെറും ആത്മഹത്യയാണെന്ന് നിരീക്ഷണത്തിലെത്തി. പിന്നീട് സംശയങ്ങളുടെ സാഹചര്യത്തില്‍ വീണ്ടും അന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴും അത് ആത്മഹത്യയിലേക്ക് തന്നെ എത്തി.

നിരവധി സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് സി.ബി.ഐ യുടെ പരിധിയിലേക്ക് പോവുകയും സിസ്റ്റര്‍ അഭയ മരണപ്പെട്ട് 15 വര്‍ഷങ്ങള്‍ക്കിപ്പുറം അതൊരു ആസൂത്രിത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. അത് കേരളത്തില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. സാമുദായികപരമായും സാമൂഹികപരമായും ഒരുപാട് ചോദ്യങ്ങള്‍ സമൂഹത്തില്‍ നിന്നും ഈ കൊലപാതകത്തിനെതിരെ ഉയര്‍ന്നു വന്നു.

സി.ബി.ഐയുടെ പ്രധാന അന്വേഷണത്തില്‍ പ്രതികളായി കണ്ടെത്തിയത് ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെയാണ്. ഈ കേസില്‍ പ്രധമികമായ സാക്ഷികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ പ്രതികളെ അറസ്റ്റു ചെയ്യുന്നത്. മാസങ്ങള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലുകളും വിചാരണയും ഇതിനികം ഈ കേസില്‍ സംഭവിച്ചു കഴിഞ്ഞു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ. സനില്‍കുമാണ് കേസ് പരിഗണിച്ചിരുന്നത്. പ്രൊസിക്യൂഷന് വേണ്ടി സി.ബി.ഐ പ്രോസിക്യൂട്ടര്‍ എം. നവാസാണ് ഹാജരായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here