gnn24x7

ഐക്യദീപത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത ബിജെപിയുടെ വനിതാ നേതാവിന് സസ്പെന്‍ഷന്‍!

0
264
gnn24x7

ലഖ്നൌ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഐക്യദീപത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത ബിജെപിയുടെ പ്രാദേശിക വനിതാ നേതാവിന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഷന്‍.

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മഹിളാ മോര്‍ച്ചയുടെ ജില്ലാ അധ്യക്ഷ മഞ്ചു തിവാരിയാണ് കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിക്ക് ഐക്യദീപം തെളിയിച്ചതിന് പിന്നാലെ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. അവരുടെ ഭര്‍ത്താവ് ഓം പ്രകാശ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. മഞ്ചുതിവാരി യാകട്ടെ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

പിന്നാലെ പോലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. അതിനിടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മഞ്ചു രംഗത്ത് വരുകയും ചെയ്തു. രാത്രിയില്‍ നഗരം പ്രകാശത്തില്‍ മുങ്ങി നിന്നപ്പോള്‍ ദീപാവലിയുടെ പ്രതീതി ഉണ്ടായെന്നും ആഹ്ലാദം കൊണ്ട് താന്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നെന്നും തെറ്റ് മനസിലാക്കുന്നു എന്നും അവര്‍ പറഞ്ഞു.ഇവര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആയുധ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.അതേസമയം സംഭവം 
വിവാദമായതിന് പിന്നാലെ  ഇവരെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കിയ ബിജെപി  പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തെന്നും അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here