മങ്കി ബി വൈറസ് രോഗം ബാധിച്ചു ആദ്യ മരണം റിപ്പോർട്ട് ചെയ്ത് ചൈന

0
74

ചൈനയിൽ പുതുതായി കണ്ടെത്തിയ മങ്കി ബി വൈറസ് രോഗം ബാധിച്ചു ആദ്യ മരണം റിപ്പോർട്ട് ചെയ്തു. മനുഷ്യരല്ലാത്ത പ്രൈമേറ്റുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 53-കാരനായ ഒരു മൃഗഡോക്ടർ ആണ് മരിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ ഈ വൈറസ് ബാധിച്ച് രണ്ട് കുരങ്ങുകള്‍ ചൈനയില്‍ മരിച്ചിരുന്നു, ആ രണ്ട് കുരങ്ങുകളുടെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഈ ഡോക്‌ടർ ആയതിനാൽ ഈ കുരങ്ങുകളില്‍ നിന്നായിരിക്കാം ഇദ്ദേഹത്തിന് വൈറസ് സ്ഥിരീകരിച്ചതെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്. മെയ് 27നാണ് അദ്ദേഹം മരിച്ചത്.

അതേസമയം ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കമുള്ളവരുടെ സാമ്പിളുകൾ പരിശോധിച്ചെങ്കിലും നെഗറ്റീവായിരുന്നു ഫലം. നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ശാരീരിക സ്രവങ്ങളുടെ കൈമാറ്റത്തിലൂടെയും ഇത് പകരാം. ഓക്കാനം, ഛർദ്ദി എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here