മോര്‍ബി: ഡ്രോണ്‍ ഉപയോഗിച്ച് പാന്‍ മസാല വിതരണം നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യമൊട്ടാകെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം.
ഗുജറാത്തിലെ മോര്‍ബിയിലാണ് ഡ്രോണ്‍ ഉപയോഗിച്ച് പാന്‍മസാല വിതരണം നടത്തിയത്. ലോക്ക് ഡൌണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ ഡ്രോണ്‍ സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നു.
ഇതിന്‍റെ മറപിടിച്ചായിരുന്നു പാന്‍മസാല വിതരണം. ഡ്രോണുകളുടെ സഹായത്തോടെ പാന്‍ മസാല വിതരണം നടത്തുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡ്രോണില്‍ തൂങ്ങികിടക്കുന്ന പാന്‍മസാല പാക്കറ്റിന് വേണ്ടി കാത്തുനില്‍ക്കുന്ന യുവാവിനെയും വീഡിയോയില്‍ കാണാന്‍ സാധിക്കും.
സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.