gnn24x7

തിരുവനന്തപുരം മെഡി. കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി

0
288
gnn24x7

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മാറി നൽകി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സെക്യൂരിറ്റി ജീവനക്കാരൻ മോഹനകുമാരനെ സസ്‌പെന്‍ഡ് ചെയ്തു.

നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി സംസ്ക്കരിക്കുന്നത്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പ്രസാദിനെ ആരോഗ്യനില വഷളായ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊവിഡ് പരിശോധനയിൽ പോസിറ്റീവായിരുന്നു. കഴിഞ്ഞ ദിവസം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തിയപ്പോഴാണ് ആശുപത്രി അധികൃതർ 47കാരനായ പ്രസാദിന് പകരം 68 വയസുകാരനായ പ്രസാദിന്റെ മൃതദേഹം നല്‍കിയത്.

തുടർന്ന് ബന്ധുക്കൾ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് പൊലീസിന് പരാതി നല്‍കി.

gnn24x7