gnn24x7

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കി

0
123
gnn24x7

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കി. ശനി, ഞായര്‍ ദിവസങ്ങളിലെ കര്‍ശന നിയന്ത്രണം നാളെ മുതല്‍ എല്ലാ ദിവസവും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആവശ്യ സർവീസുകൾക്ക് ഒഴികെ എല്ലാ മേഖലകൾക്കും നിയന്ത്രണം ബാധകമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സിനിമാ സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ കൂട്ടം കൂടാൻ പാടില്ല.
കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാം.
രാത്രി ഒമ്പത് മണിക്ക് മുൻപ് കടകൾ അടയ്‌ക്കണം. അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ജോലി ചെയ്യാം.

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കൈവശം സൂക്ഷിക്കണം.
മുഴുവൻ സമയവും പ്രവർത്തിക്കുന്ന കമ്പനികൾ – വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് തുറന്ന് പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡുകൾ കൈവശം സൂക്ഷിക്കണം. തുടങ്ങിയ നിർദ്ദേശങ്ങളാണ് ഉത്തരവിൽ പറയുന്നത്.

അതേസമയം ഇന്ന് 26,011 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 301 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണികൂറിൽ 45 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here