ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍

0
38

തിരുവനന്തപുരം: സംസ്ഥാത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 രൂപയായിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിന്റെ ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ലാബ് ഉടമകള്‍ ഹരജി നല്‍കിയത്.

കേസ് ഹൈക്കോടതി നാളെ പരിഗണിക്കും. 1700 രൂപയായിരുന്ന സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 500 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ ഇറക്കിയത് ഏപ്രില്‍ 30നാണ്.

അതേസമയം സ്വകാര്യ ലാബ് ഉടമകള്‍ പറയുന്നത് സര്‍ക്കാരിന് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറക്കാൻ അധികാരമില്ലെന്നും, ഇല്ലെങ്കില്‍ സബ്‌സിഡി നല്‍കി നഷ്ടം സര്‍ക്കാര്‍ നികത്തണമെന്നുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here