gnn24x7

ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത അന്തരിച്ചു

0
513
gnn24x7

തിരുവല്ല: മാര്‍ത്തോമമാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രോപ്പൊലീത്ത (89) അന്തരിച്ചു. ഏറെക്കാലമായി പാന്‍ക്രിയാസിലെ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവസാന നാളുകളിലേറെയും രോഗബാധിതനായി കിടപ്പിലായിരുന്നു മെത്രാപ്പൊലീത്ത. ഞായറാഴ്ച പുലര്‍ച്ചെ ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരണം നടന്നത്.2007 നാണ് ഡോ. ജോസഫ് മാര്‍ത്തോമ്മാ സഭാധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന് കശീശാപട്ടം ലഭിച്ചു. തുടര്‍ന്നാണ് അദ്ദേഹം റമ്പാന്‍ സ്ഥാനത്ത് എത്തുന്നത്.

പിന്നീടാണ് അദ്ദേഹം ജോസഫ് മാര്‍ ഐറേനിയസ് എന്ന പുതിയ നാമകരണത്തില്‍ എപ്പിസ്‌കോപ്പയായി വാഴിക്കപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തിന് കൊല്ലം-കൊട്ടാരക്കര രൂപതയുടെ ചുമതല നിര്‍വ്വഹിക്കേണ്ടിവന്നു. 1931 ലാണ് കോഴഞ്ചേരി മാരമണ്‍ പാലക്കുന്നത്ത് ലൂക്കോച്ചന്‍-മറിയാമ്മ ദമ്പതിരമാരുടെ മകനായി ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ജനിക്കുന്നത്. യഥാര്‍ത്ഥ പേര് പി.ടി. ജോസഫ് എന്നായിരുന്നു. ഖബറടക്കം ഇന്ന് തിരുവല്ലയില്‍ നടക്കും. സഭാ ആസ്ഥാനത്തെ സെയിന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലെ പ്രത്യേക സെമിത്തേരിയില്‍ ഖബറടക്കം നടക്കും.

gnn24x7