gnn24x7

യുഎഇയിൽ നിന്ന് പ്രവർത്തനാനുമതി ലഭിച്ച് ‘വിസ് എയർ അബുദാബി’

0
275
gnn24x7

അബുദാബി: യുഎഇ യുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ വിസ് എയർ അബുദാബിക്ക് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ഔദ്യോഗികമായി അതിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ചു. കൂടാതെ വിസ് എയർ അബുദാബി ബാധകമായ എല്ലാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്നും അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനം നടത്താൻ പൂർണ്ണമായും പ്രാപ്തമാണെന്നും ജിസി‌എ‌എയിൽ നിന്നുള്ള സ്ഥിരീകരണവും ലഭിച്ചു.

യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് വിസ് എയറിന് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകിയത്. കോവിഡ് 19 മൂലം എയർലൈൻ വ്യവസായത്തിൽ ഉണ്ടായ പ്രതിസന്ധിയുടെ ഘട്ടത്തിലെ എട്ട് മാസത്തിനിടെയാണ് AOC പ്രക്രിയകൾ പൂർത്തിയായത് എന്ന് അധികൃതർ അറിയിച്ചു.

നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും ആധുനിക വിമാനമായ എയർബസ് എ321 നിയോയുമായാണ് വിസ് എയർ അബുദാബി ജിസി‌എ‌എയ്ക്ക് മുന്നിൽ അതിന്റെ പ്രവർത്തന ശേഷി പ്രകടമാക്കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here