gnn24x7

മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമത്തിലും അതിവേഗ ഇന്റര്‍നെറ്റ് – മോദി

0
476
gnn24x7

ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും സാങ്കേതികമായി ഉയര്‍ത്താനാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും ഫൈബര്‍ ഒപ്ടിക അതി വേഗ ഇന്റര്‍നെറ്റ് സൗകര്യം വര്‍ധിപ്പിക്കും. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020 ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഈ ആഹ്വാനം ചെയ്തത്.

ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ അസോസിയേഷന്‍സ് ഇന്ത്യയും ചേര്‍ന്നാണ് ഐ.എം.സി 2020 സംഘടിപ്പിച്ചത്. രാജ്യത്തിലെ മൊബൈല്‍ ഉപകരങ്ങളുടെ നിര്‍മ്മാണം വളര്‍ത്തണമെന്നും മൊബൈല്‍ ഉല്പങ്ങള്‍ ഇടയ്ക്കിടെ നൂതന സാങ്കേതിക വിദ്യയ്ക്കനുസരിച്ച് മാറ്റുന്നവരാണ് മിക്കവരും എന്നും, ഇലക്‌ട്രോണിക് മാലിന്യം നിര്‍മ്മാജ്ജനം ചെയ്യാനുള്ള അതിസാങ്കേതിക വിദ്യകള്‍ രാജ്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം ഇതോടൊപ്പം കൂട്ടിചേര്‍ത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here