gnn24x7

കൊട്ടാരക്കരയില്‍ കാര്‍ കെ.എസ്.ആര്‍.ടി.സിയുമായി കൂട്ടിയിടിച്ച് രണ്ട് മരണം : ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്

0
360
gnn24x7

കൊട്ടാരക്കര: കേരളത്തില്‍ വീണ്ടും ഞെട്ടിക്കുന്ന ബസ്സപകടം. ഇന്ന് കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുമായി കൂട്ടിയിടിച്ച് കാറ് പൂര്‍ണ്ണമായി തകരുയും യാത്രക്കാരായ ദമ്പതിമാര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. യാത്ര ചെയ്ത മറ്റു ബന്ധുവിനും ഗുരുതരമായി പരിക്കേറ്റു.

പന്തളം കടക്കാട് പള്ളിതെക്കതില്‍ നാസറുദ്ദീന്‍, ഭാര്യ സജിലാ ബീവി എന്നിവരാണ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചത്. ഒപ്പമുണ്ടായ മരുമകള്‍ സുമയ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസ്സിലുണ്ടായിരുന്ന ഉമ്മന്നൂര്‍ സ്വദേശികളായ അഞ്ചു, രാധ, സുമത, ജാസ്മിന്‍, ഷീന അണ്ടൂര്‍ സ്വദേശി ഗായത്രി എന്നിവര്‍ക്കും കാര്യമായ പരിക്കുകള്‍ പറ്റി. ഇവരെ കൊട്ടാരക്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം.

gnn24x7