gnn24x7

ഇസ്രയേല്‍ അക്രമണം:സിറിയയില്‍ നാലു മരണം

0
395
gnn24x7

ഡമാസ്‌കസ്: സിറിയയില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരണപ്പെട്ടു. അച്ഛനും അമ്മയും രണ്ടു കുട്ടികളും മരിച്ചുവെന്നാണ് സിറിയ റിപ്പോര്‍ട്ട് ചെയ്തത്. അപ്രതീക്ഷിതമായ അക്രമണത്തില്‍ സിറിയ അപലപിച്ചു.

എന്നാല്‍ സിറിയന്‍ സൈന്യം നടത്തിയ അക്രമണത്തിന്റെ പ്രത്യാക്രമണത്തിന്റെ ഭാഗമായി മിസൈന്‍ അവശിഷ്ടങ്ങള്‍ ജനവാസ കേന്ദ്രത്തില്‍ പതിച്ചാണ് അപകടം ഉണ്ടായിരിക്കുന്നതെന്നാണ് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒ്‌സ്ര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റെറ്റെ്‌സ് പ്രസ്താവന പുറത്തിറക്കിയത്.

എന്നാല്‍ സിറിയന്‍ സൈനിക കേന്ദ്രങ്ങളെയും ആയുധസൂക്ഷിപ്പ് കേന്ദ്രങ്ങളെയും മുന്‍ നിര്‍ത്തിയാണ് ഇസ്രയേല്‍ അക്രമിച്ചത്. ഇത് സിറിയയുടെ അക്രമണത്തിന്റെ പ്രത്യാക്രമണമായി നടന്നതാണെന്നും ഇതുവരെ സിറിയയുടെ അഞ്ച് കേന്ദ്രങ്ങള്‍ ഇസ്രയേല്‍ അക്രമിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

gnn24x7