gnn24x7

കമൽ ഹാസൻ മാധ്യമ പ്രവർത്തകനെ അടിക്കാൻ ശ്രമിച്ചു; ആരോപണവുമായി കോയമ്പത്തൂർ പ്രസ് ക്ലബ്

0
368
gnn24x7

ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവും കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർഥിയുമായ കമൽ ഹാസൻ മാധ്യമ പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണവുമായി കോയമ്പത്തൂർ പ്രസ് ക്ലബ്. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം ഒരു സ്വകാര്യ ടിവി ചാനൽ റിപ്പോർട്ടർ മോഹനനെ ഊന്നുവടി ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

മാധ്യമപ്രവർത്തകനെതിരെ ഇത്തരത്തിൽ പെരുമാറിയ അദ്ദേഹം മാപ്പ് പറയണമെന്നാണ് പ്രസ് ക്ലബ് അധികൃതർ പറയുന്നത്. അതേസമയം കമൽഹാസൻ വടി ഉയർത്തുന്ന ചിത്രങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും ഇതിൽ റിപ്പോർട്ടറെ കാണുന്നില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. കോയമ്പത്തൂർ സൗത്ത് മണ്ഡലം സ്ഥാനാർഥിയായ കമൽഹാസൻ കാലിനു ശസ്ത്രക്രിയ കഴിഞ്ഞതിനാലാണു ഊന്നുവടി ഉപയോഗിക്കുന്നത്.

gnn24x7