gnn24x7

എആർ റഹ്മാൻ സംഗീതം നൽകിയ ‘ഒട്ടകത്തൈ കട്ടിക്കോ’ എന്ന പാട്ടിന് ചുവടുവെച്ച് കെവിൻ പീറ്റേഴ്സൺ

0
364
gnn24x7

ലോക്ക്ഡൗൺ ആയതോടെ ടിക് ടോക്കിലാണ് ബഹു ഭൂരിപക്ഷം പേരും സമയം ചെലവഴിക്കുന്നത്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇതിൽ ഉൾപ്പെടും.

മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണും ടിക് ടോക്കിലാണ് ഇപ്പോൾ കഴിവ് തെളിയിക്കുന്നത്. ഇന്ത്യൻ സിനിമാ പാട്ടുകൾക്കും ഡയലോഗുകൾക്കും ചുണ്ടനക്കി ചുവടുവെക്കുന്ന താരത്തിന്റെ ടിക് ടോക്ക് വീഡിയോകളിൽ പലതും വൈറലുമാണ്.

അങ്ങനെ ഇന്ത്യൻ ആരാധകരെ മാത്രമല്ല, സാക്ഷാൽ എആർ റഹ്മാനെ വരെ കയ്യിലെടുത്തിരിക്കുകയാണ് പീറ്റേഴ്സൺ. 1993 ൽ പുറത്തിറങ്ങിയ ജന്റിൽമാൻ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് പാട്ടാണ് പീറ്റേഴ്സൺ ഇക്കുറി തിരഞ്ഞെടുത്തിരക്കുന്നത്.

എആർ റഹ്മാൻ സംഗീതം നൽകിയ ‘ഒട്ടകത്തൈ കട്ടിക്കോ’ എന്ന പാട്ടിന് ചുവടുവെക്കാനുള്ള ശ്രമങ്ങളാണ് പീറ്റേഴ്സൺ നടത്തിയിരിക്കുന്നത്. സംഗതി എന്തായാലും വൈറലായിട്ടുണ്ട്. ഇന്ത്യക്കാർക്ക് പീറ്റേഴ്സണിന്റെ ടിക് ടോക്ക് നന്നായി ഇഷ്ടപ്പെട്ടു. സംഗതി വൈറലായതോടെ എആർ റഹ്മാൻ പോലും വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

gnn24x7