gnn24x7

യുവതിയുടെ വ്യാജനഗ്നചിത്രംപ്രചരിപ്പിച്ചു: ഡോക്ടറും നടനും അറസ്റ്റില്‍

0
230
gnn24x7

തിരുവന്തപുരം: യുവതിയുടെ വ്യാജനഗ്ന ചിത്രം നിര്‍മ്മിക്കുകയും അതുപയോഗിച്ച് പ്രചരണം നടത്തുകയും തുടര്‍ന്ന് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ തിരുവനന്തപുരത്ത് മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്തവരില്‍ ഒന്നാം പ്രതി ഒരു ഡോക്ടറാണ്. ഡോ. സുബു അദ്ദേഹത്തിന്റെ ബന്ധുകൂടിയായ യുവതിയുടെ വ്യാജ ചിത്രം സുഹൃത്തുക്കളുടെ സഹായത്തോടെയാണ്‌ ഈ കൃത്യം ചെയ്തത്. സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും പോലീസ് അറസ്റ്റു ചെയ്തു.

തിരുവനന്തപുരം ഡെണ്ടല്‍ കോളേജിലെ ഡോക്ടര്‍ സുബു. അദ്ദേഹത്തിന്റെ ബന്ധുവായ യുവതിയുടെ ഫോട്ടോ മുഖം മാറ്റി നഗ്നചിത്രമാക്കി വിതരണം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സീരിയല്‍ നടനായ ജസ്മിര്‍ ഖാന്‍ (36), മൊബൈല്‍ ഷോപ്പ് നടത്തുകയായിരുന്ന ശ്രീജിത്ത് (27) എന്നിവരെയും പോലീസ് കൂട്ടുപ്രതികളായി അറസ്റ്റു ചെയ്തു. പ്രതിയായ സുബു കൂട്ടുപ്രതിയായ ശ്രീജിത്തിന്റെ സഹായത്തോടെ മറ്റൊരു പേരില്‍ വ്യജ മൊബൈല്‍ സിംകാര്‍ഡ് എടുക്കുകയും അതിലൂടെ വര്‍ക്കലക്കാരിയും തന്റെ ബദ്ധുവും കൂടെയായ സ്ത്രീയുടെ ചിത്രം സുബു മോര്‍ഫ് ചെയ്ത് വിതരണം ചെയ്യുകയും സോഷ്യല്‍മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു.

ബന്ധുവായ യുവതി തന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് നിന്നുകൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് പ്രതിയെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. മൊബൈല്‍ ഷോപ്പ് ഉടമയായ ശ്രീജിത്തിന്റെ മൊബൈല്‍ ഷോപ്പില്‍ ഫോട്ടോകോപ്പി സംവിധാനവും ഉള്ള ശ്രീജിത്ത് സിം കാര്‍ഡ് ലഭിക്കുന്നതിന് വട്ടപ്പാറ സ്വദേശിയുടെ മറ്റൊരു വിലാസം സുബുവിന് നല്‍കിയതായി പോലീസ് കണ്ടെത്തി. ഈ വട്ടപ്പാറ സ്വദേശി നേരത്തെ ശ്രീജിത്തിന്റെ കടയില്‍ നിന്ന് തന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുത്തിരുന്നു. അപ്പോള്‍ ലഭിച്ച അധികം പേപ്പറര്‍ ഉപയോഗിച്ചാണ് വ്യാജ സിംകാര്‍ഡ് എടുത്തത്. ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ മാത്രമാണ് സിം ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലം ജില്ലയിലെ കൊട്ടിയത്തില്‍ നിന്ന് യുവതിക്ക് കാമുകന്‍ ഉണ്ടെന്ന് ദന്തഡോക്ടര്‍ മുന്‍പ് അഭ്യൂഹങ്ങള്‍ പരത്തി. തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും കാമുകനില്‍ നിന്നുള്ളതാണെന്ന് നടിച്ച് സുബു കത്തുകള്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മനപ്പൂര്‍വ്വം ഉപദ്രവിക്കാനാണ് ഡോക്ടര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതെന്ന് തെളിഞ്ഞു.

നേരത്തെ മറ്റ് രണ്ട് പോലീസ് സ്റ്റേഷനുകളില്‍ യുവതി പരാതി നല്‍കിയിരുന്നുവെങ്കിലും വ്യാജ വിലാസം ഉപയോഗിച്ചാണ് സിം എടുത്തതെന്ന് കണ്ടെത്തിയതോടെ അന്വേഷണങ്ങള്‍ എങ്ങുമെത്താതെ അവസാനിച്ചു. ഇതിനിടെ ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സ്ത്രീയുടെ സഹോദരിയാണ് മൂന്നാം തവണ പരാതി നല്‍കിയത്. ഈ സഹോദരിക്ക് വ്യാജ നമ്പരില്‍ നിന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലഭിച്ചതോടെയാണ് പോലീസ് പുതിയ വഴിക്ക് അന്വേഷണം നടത്തുകയും പ്രതികള്‍ പിടിക്കപ്പെടുകയും ചെയ്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here