gnn24x7

കടല്‍പ്പശുവിന്റെ ശരീരത്തില്‍ ട്രംപ് എന്ന് പച്ചകുത്തി: മിണ്ടാപ്രാണിയോട് കൊടുംക്രൂരത

0
422
gnn24x7

ന്യൂയോര്‍ക്ക്: പലതരത്തിലുള്ള ക്രൂരതകളും മൃഗങ്ങളോട് ചെയ്യുന്നത് നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ ജീവനുള്ള കടല്‍പ്പശുവിന്റെ ശരീരത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോനാള്‍ഡ് ട്രംപിന്റെ പേര് ആരോ പേര് കുത്തിയിരിക്കുന്നു. മിണ്ടാപ്രാണിയോട് ചെയ്ത കൊടും ക്രൂരതയ്ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ പോലീസ്. അമേരിക്കന്‍ നിയമപ്രകാരം കടുത്ത ശിക്ഷയായിരിക്കും കുറ്റവാളിക്ക് ലഭിക്കാന്‍ സാധ്യത.

ഫ്ളോറിഡയിലെ ഹോമോസാസ നദിയിലെ കടല്‍പ്പശുവിന്റെ ദേഹത്താണ് ട്രംപ് എന്ന് കണ്ടെത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളില്‍ ഒന്നാണ് ഈ കടല്‍പ്പശു. ഈ സാധുമൃഗത്തിനെ ഉപദ്രവിക്കുന്നത് നിയമപ്രകാരം വളരെ ശക്തമായ ശിക്ഷ ലഭിക്കുന്ന ഒന്നാണെന്ന് അറിഞ്ഞുകൊണ്ട് ആരോ ചെയ്തതായിട്ടാണ് വനംവകുപ്പ് അധികൃതര്‍ കരുതുന്നുന്നത്. ഇത് ചെയ്തയാളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന വ്യക്തിക്ക് 5000 യു.എസ്. ഡോളറാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

gnn24x7